ഫഹദ് എപ്പോഴും വിസ്മയിപ്പിക്കുന്നു; അഭിനന്ദനവുമായി സൂര്യ 

പതിനാറു വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയൻകുഞ്ഞിന്റെ പുതിയ ട്രെയിലർ പങ്കുവെച്ചുകൊണ്ട് നടൻ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ.  ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്. പുതിയ കഥകൾകൊണ്ട് ഫഹദ് എപ്പോഴും വിസ്മയിപ്പിക്കുന്നു എന്നാണ് സൂര്യയുടെ വാക്കുകൾ.  

"ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി" എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. 

30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. റഹ്മാന്റെ ഈണത്തിൽ വിജയ് യേശുദാസ് ആലപിച്ച ​ഗാനം കഴിഞ്ഞ മുമ്പ് പുറത്തുവന്നിരുന്നു. പതിനാറു വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് മലയൻകുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണൻ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER