ചെന്നൈ; തമിഴ് നടന് പവന്‍രാജ് അന്തരിച്ചു. ശനിയാഴ്ച ചെന്നൈയില്‍വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്‍ പൊന്‍ റാം ആണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
വരുത്തപെടാത്ത വാലിഭ സംഘം, രജിനിമുരുകന്‍, സീമ രാജ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് പവന്‍ രാജ്. അഭിനയത്തില്‍ മാത്രമല്ല പൊന്‍ രാജിന്റെ സിനിമയില്‍ അസിസ്റ്റന്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഈ വര്‍ഷം തമിഴ് സിനിമാ ലോകത്തിന് നഷ്ടങ്ങളുടേതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates