കത്രീന കൈഫിന്റെ പാട്ട് ലിപ്സിങ്ക് ചെയ്ത് കിലിയും നീമയും; ‘ടിപ്പ് ടിപ്പ് ബർസ പാനി’ പാടി  ടാൻസാനിയൻ സഹോദരങ്ങൾ

സൂര്യവംശിയിലെ, ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന പാട്ടിന്റെ റീമിക്സ് പതിപ്പാണ് റീലിലുള്ളത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബോളിവുഡ് പാട്ടുകൾക്ക് ലിപ്സിങ്ക് ചെയ്ത് വൈറലായ ടാൻസാനിയൻ സഹോദരങ്ങളാണ് കിലി പോളും നീമ പോളും. ടിക്ക് ടോക്കിൽ നിറഞ്ഞുനിൽക്കുന്ന ഇരുവരുടെയും പുതിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അക്ഷയ് കുമാർ - കത്രീന കൈഫ് ചിത്രം സൂര്യവംശിയിലെ പാട്ടാണ് ഇവരുടെ പുത്തൻ ഹിറ്റ്. 

സൂര്യവംശിയിലെ, ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന പാട്ടിന്റെ റീമിക്സ് പതിപ്പാണ് റീലിലുള്ളത്. കത്രീന കൈഫും അക്ഷയ് കുമാറുമാണ് സിനിമയിൽ ഈ ഗാനരംഗത്തിൽ എത്തുന്നത്. ഈ പാട്ടിന്റെ ഒറിജിനലിൽ അക്ഷയ് കുമാറും രവീണ ടണ്ടണുമാണ് അഭിനയിച്ചിരുന്നത്.

ഷേർഷായിലെ ‘രാതാൻ ലംബിയാൻ’ അടക്കമുള്ള പാട്ടുകൾ കിലിയും നീമയും ചേർന്ന് ലിപ്സിങ്ക് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. താരങ്ങളടക്കം നിരവധിപ്പേരാണ് ഇരുവർക്കും അഭിനന്ദനമറിയിച്ച് കമന്റുകൾ കുറിക്കുന്നത്. നടി സാറ അലി ഖാൻ അടക്കമുള്ളവരുടെ കമന്റുകൾ ഇവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com