'നിന്നെ കണ്ടുമുട്ടിയ ആ ദിവസത്തെ സ്നേഹിക്കുന്നു'; നടി അമേയയുമായി പ്രണയത്തിൽ? വൈറലായി ജിഷിന്റെ വിഡിയോ

അമേയയുമായി പ്രണയത്തിലാണ് എന്ന് സൂചന നൽകിക്കൊണ്ടുള്ളതാണ് പോസ്റ്റ്
jishin ameya
ജിഷിനും അമേയയും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടെലിവിഷനിൽ ഏറെ ആരാധകരുള്ള നടനാണ് ജിഷിൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ആണ്. നടി അമേയ നായർക്കൊപ്പമുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. അമേയയുമായി പ്രണയത്തിലാണ് എന്ന് സൂചന നൽകിക്കൊണ്ടുള്ളതാണ് പോസ്റ്റ്.

നിന്നെ കണ്ടുമുട്ടിയ ആ ദിവസത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു- എന്ന അടിക്കുറിപ്പിലാണ് ജിഷിൻ വിഡിയോ പങ്കുവച്ചത്. കൂടാതെ കഴിഞ്ഞ ദിവസം അമേയയ്ക്കൊപ്പമുള്ള മറ്റൊരു പോസ്റ്റും താരം പങ്കുവച്ചിരുന്നു. അമേയയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള റൊമാന്റിക് ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. ജീവിതം മുന്നോട്ടുപോകണം. നമ്മള്‍ മുന്നോട്ടാണ് നോക്കേണ്ടത് അല്ലാതെ പിന്നോട്ടല്ല.- എന്നായിരുന്നു അടിക്കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ജിഷിന്റെ പോസ്റ്റുകള്‍. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളം ടെലിവിഷനില്‍ സജീവമായ നടന്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഇതിനിടെ സീരിയല്‍ നടി വരദയുമായി ഇഷ്ടത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ഇവർ വേർപിരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi
Unni Mukundan
Janhvi Kapoor, Ram Charan
Sameera Reddy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com