തന്റെ അച്ഛൻ മരിച്ച വിവരം ആരാധകരെ അറിയിച്ച് ചക്കപ്പഴം താരം സബീറ്റ ജോർജ്. കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ (കൊച്ചേട്ടന്‍ 78) ആണ് മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്.
അച്ഛന്റെ മരണ വാർത്ത പങ്കുവച്ച് സബീറ്റ
'എന്റെ അച്ഛൻ, എന്റെ ജീവിതനാഡീ അദ്ദേഹത്തിന്റെ സൃഷ്ടാവിന്റെ അടുക്കലേക്ക് യാത്രയായി. എന്റെ മകൻ മാക്‌സിനൊപ്പം ചേരുന്നതിൽ അച്ഛൻ സന്തുഷ്ടനാണെന്ന് എനിക്കറിയാം, മുത്തച്ഛനും ചെറുമകനും അവിടെ അതിശയകരമായ ചില ബന്ധങ്ങൾ ആസ്വദിക്കാൻ പോവുകയാണ്. ഞാൻ നിങ്ങളെ രണ്ടുപേരെയും അവിടെവച്ച് കാണുന്നതുവരെ എന്നെ കണ്ടുകൊണ്ടിരക്കുക'. മക്കൾക്കൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സബീറ്റ കുറിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് താരം അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു, കൈകൾ മുറുകെപ്പിടിച്ചു. ഇപ്പോൾ നമ്മൾ അത് അവർക്കു വേണ്ടി ചെയ്യുന്നു. പ്രാർത്ഥനകൾ തുടരണേ.. ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നാണ് അവർ കുറിച്ചത്.
ചക്കപ്പഴത്തിലെ അമ്മ
പ്രേക്ഷകപ്രീതി നേടിയ ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോര്‍ജ് എന്ന നടി മലയാളികള്‍ക്ക് പരിചിതയാകുന്നത്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates