

ഹൈദരാബാദ്: തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തെലുങ്ക് റീമേക്ക് ആയ 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ', ഹിറ്റ്, ഫലക്‌നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഫ്രാങ്ക്‌ലി വിത്ത് ടിഎന്‍ആര്‍' എന്ന യുട്യൂബ് ഷോയും ഏറെ ജനപ്രിയമായിരുന്നു.
തങ്ങളുടെ സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ വൈകാരികതയോടെയാണ് തെലുങ്ക് സിനിമാലോകം പ്രതികരിച്ചത്. 'ടിഎന്‍ആറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. അതിനുവേണ്ടി നടത്തുന്ന പഠനങ്ങളും അതിഥികളെക്കൊണ്ട് അവരുടെ മനസിലുള്ളത് പറയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും മികച്ചതായിരുന്നു. ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിനെ മറികടക്കാനുള്ള കരുത്തുണ്ടാവട്ടെ', നടന്‍ നാനി ട്വീറ്റ് ചെയ്തു.
Shocked to hear that TNR gaaru passed away .. have seen few of his interviews and he was the best when it came to his research and ability to get his guests to speak their heart out . Condolences and strength to the family
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates