തെലുങ്ക് സംവിധായകന്‍ സൂര്യ കിരണ്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ബാലതാരമായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടു
സൂര്യ കിരണ്‍
സൂര്യ കിരണ്‍ഫെയ്സ്ബുക്ക്
Updated on
1 min read

ചെന്നൈ: തെലുങ്ക് സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ജിഇഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

സൂര്യ കിരണ്‍
'തണ്ണീര്‍മത്തനിലെ രവി പദ്മനാഭനാകാന്‍ ആദ്യം വിളിച്ചത് എന്നെ'; ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് സൈജു കുറുപ്പ്

ബാല താരമായിട്ടാണ് കിരണ്‍ സിനിമയിലേക്ക് വരുന്നത്. ബാലതാരമായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടു. മൗനഗീതങ്ങള്‍, പടിക്കാത്തവന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2003ലാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുമന്ദ് അക്കിനേനി, ജെനീലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സത്യം ആയിരുന്നു ആദ്യ ചിത്രം. മികച്ച വിജയം നേടിയതോടെ സൂര്യ കിരണ്‍ തെലുങ്കില്‍ ശ്രദ്ധേയനായി. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായ്, ചാപ്റ്റര്‍ 6 എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ബിഗ് ബോസ് തെലുങ്കിലെ മത്സരാര്‍ത്ഥിയായിരുന്നു. നടി കല്യാണി കാവേരിയെ വിവാഹം കഴിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com