'തിയറ്ററില്‍ ഒരു മാസം തികച്ചില്ല', വിജയ്‌യുടെ 'ദി ഗോട്ട്' ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്
the goat Thalapathy Vijay
'ദി ഗോട്ട്' ഒടിടിയിലേക്ക്
Updated on: 
1 min read

തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം ഒടിടിയിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ മൂന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഗോട്ടിന്റെ ഒടിടി റിലീസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

തിയറ്ററില്‍ ഒരു മാസം തികയ്ക്കുന്നതിനു മുന്‍പാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായി എത്തിയ ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററില്‍ റിലീസ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്‍ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫിസില്‍ പതിവു പോലെ മുന്നേറ്റം നടത്താന്‍ ചിത്രത്തിനായി. 449ല്‍ അധികം രൂപയാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER