സബ്ടൈറ്റിൽ വെട്ടി നശിപ്പിച്ചു; നെറ്റ്ഫ്ളിക്സിനെതിരെ തല്ലുമാല അണിയറ പ്രവർത്തകർ

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന 'തല്ലുമാല'യുടെ സബ്‌ ടൈറ്റിൽ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെയാണ് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല നെറ്റ്ഫ്ളിക്സിൽ  എത്തിയത്. ഇപ്പോൾ നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന 'തല്ലുമാല'യുടെ സബ്‌ ടൈറ്റിൽ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തിന്റെ സബ് ടൈറ്റിൽ തയാറാക്കിയ സബ്ടൈറ്റിൽ ആർട്ടിസ്റ്റാണ് വിമർശന കുറിപ്പ് പങ്കുവച്ചത്. 

ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരി അപ്രൂവ് ചെയ്തതിനു ശേഷമാണ് ഇം​ഗ്ലീഷ് സബ്ടൈറ്റിൽ നെറ്റ്ഫ്ളിക്സിന് അയച്ചത്. എന്നാൽ ഇപ്പോൾ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത് വെട്ടിച്ചുരുക്കി വെള്ളം ചേർത്തു നശിപ്പിച്ച സബ്ടൈറ്റിലാണ്. പ്രത്യേകിച്ച് പാട്ടുകളിലെ വെട്ടിച്ചുരുക്കൽ ആത്മാവ് നഷ്ടപ്പെടാൻ കാരണമായെന്നും ആരോപിച്ചു. അനുവാദമില്ലാതെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്തത് അനീതിയാണ്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ ഇത്തരത്തിൽ ചെയ്യരുതെന്നും വ്യക്തമാക്കി. 

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് 'തല്ലുമാല'. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒടിടി റിലീസിന് എത്തിയത്. ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com