കൂജയിൽ വെള്ളം നിറയ്ക്കലായിരുന്നു ആദ്യ ജോലി; മതിലിൽ കയറി മധുവിനെ ഒളിഞ്ഞുനോക്കും, പഴയകാലം ഓർത്ത് ഇന്ദ്രൻസ്

സിനിമയിലെത്തിയപ്പോൾ പേര് 'ഇന്ദ്രൻസ്' എന്നാക്കിയത് സംവിധായകൻ പത്മരാജൻ
Indrans
IndransFacebook
Updated on: 
1 min read

നാലാം ക്ലാസ് വിദ്യാഭ്യാസം, തയ്യൽക്കടയിലെ ചെറിയ ജോലികൾ, പിന്നീട് സിനിമയിലെ വസ്ത്രാലങ്കാരം... ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഇന്ദ്രൻസ്. നാലര പതിറ്റാണ്ടിലേറെയായി സിനിമയുടെ ഭാഗമായ താരം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ആദ്യകാല അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

കുമാരപുരത്തെ തയ്യൽക്കടയിൽ കൂജയിൽ വെള്ളം നിറയ്ക്കുന്നതായിരുന്നു ജീവിതത്തിലെ ആദ്യ ജോലിയെന്ന് ഇന്ദ്രൻസ് പറയുന്നു. വീട്ടിലെ സാമ്പത്തിക സാഹചര്യം കാരണം നാലാം ക്ലാസിനപ്പുറം പഠിക്കാൻ കഴിഞ്ഞില്ല. തുടർപഠനത്തിന് പുതിയ സ്കൂളും യൂണിഫോമും പുസ്തകങ്ങളും ആവശ്യമായിരുന്നു. അതിനുള്ള സാഹചര്യമില്ലാത്തതിനാൽ മാമന്റെ തയ്യൽക്കടയിൽ തയ്യൽ പഠിക്കാൻ പോവുകയായിരുന്നു. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം പഴയകാല ഓർമകൾ പങ്കുവെച്ചത്.

കുമാരപുരത്തെ തയ്യൽക്കട ഒരു സ്കൂൾ പോലെയായിരുന്നുവെന്നും അവിടെയെത്തുന്ന എല്ലാവർക്കും ആവശ്യമായ വെള്ളം കൂജയിൽ നിറയ്ക്കുകയായിരുന്നു ആദ്യത്തെ ജോലിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. കടയിൽ പത്രങ്ങൾ വരുത്തിയിരുന്നതിനാൽ അവിടെവെച്ചാണ് പത്രവായന തുടങ്ങിയത്. ഞായറാഴ്ചകളിൽ വായനശാലയിൽ പോകുന്നതും പതിവായിരുന്നു.

പിന്നീട് സ്വന്തമായി തയ്യൽക്കട ആരംഭിച്ചെങ്കിലും നാടകത്തിന്റെ തിരക്കുകൾ കാരണം തയ്യലിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. സിനിമാക്കാർക്ക് കോസ്റ്റ്യൂം തുന്നിനൽകിയതിലൂടെയാണ് സിനിമാ മേഖലയുമായി അടുപ്പമുണ്ടാകുന്നത്. കൂടുതൽ കോസ്റ്റ്യൂം ജോലികൾ ലഭിക്കാനായി കടയുടെ പേരിനൊപ്പം 'സിനി ടെയ്‌ലേഴ്സ്' എന്നും ചേർത്തു. സിനിമയോടുള്ള അടുപ്പം വളർന്നത് അങ്ങനെയായിരുന്നു. 'ചൂതാട്ടം' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. നസീർ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നതുല്യമായ അനുഭവമായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു.

താൻ ആദ്യമായി നേരിൽ കണ്ട നടൻ മധുവാണെന്നും താരം ഓർത്തെടുത്തു. കുമാരപുരത്തിനടുത്ത് കണ്ണമ്മൂലയിലായിരുന്നു മധുവിന്റെ വീട്. അദ്ദേഹത്തോടുള്ള ആരാധന കാരണം സുഹൃത്തുക്കളോടൊപ്പം മതിലിൽ കയറി ഒളിഞ്ഞുനോക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു. സിനിമയിലെത്തിയപ്പോൾ തന്റെ പേര് 'ഇന്ദ്രൻസ്' എന്നാക്കി മാറ്റിയത് സംവിധായകൻ പത്മരാജനാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ വസ്ത്രാലങ്കാരം നിർവഹിച്ച സമയത്തായിരുന്നു ആ പേര് ലഭിച്ചതെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

Indrans
​"ഗുരു'വിലെ ആ സീനിനെക്കുറിച്ച് ഇന്ന് ആലോചിച്ചാൽ തന്നെ വിവാദമാകും; മലയാളത്തിൽ മാത്രമേ ഇത്തരം സിനിമകൾ ചെയ്യാനാകൂ'
Indrans
'ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കില്ല; ജീവകാരുണ്യ പ്രവർത്തനം ആരും പറഞ്ഞിട്ട് ചെയ്യേണ്ടതല്ല'
Indrans
'നിന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു'; നസ്രിയയ്ക്ക് ആശംസകളുമായി നയൻതാര, മറുപടിയുമായി താരം
Summary

The first task was filling the water pitcher; I used to climb the wall and peek at Madhu: Indrans recalls the old days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER