'നായകന്‍ കലിപ്പിലാണ്'; 'തീപ്പൊരി ബെന്നി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷ് എത്തുമ്പോള്‍ മകനായി അര്‍ജുന്‍ അശോകന്‍ എത്തുന്നു.
'തീപ്പൊരി ബെന്നി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
'തീപ്പൊരി ബെന്നി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
Updated on
1 min read

അര്‍ജുന്‍ അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തീപ്പൊരി ബെന്നി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷ് എത്തുമ്പോള്‍ മകനായി അര്‍ജുന്‍ അശോകന്‍ എത്തുന്നു. രാജേഷ് ജോജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വട്ടക്കുട്ടായില്‍ ചേട്ടായി എന്നാണ് ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായില്‍ ചേട്ടായിയും മകന്‍ ബെന്നിയും. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പന്‍. മകന്‍ രാഷ്ട്രീയത്തെത്തന്നെ എതിര്‍ക്കുന്നയാളും. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, ബന്ധങ്ങളുടെ കെട്ടുറപ്പ്, പ്രണയം. ഇവ തികച്ചും റിയലിസ്റ്റിക്കായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com