ബജ്‍രംഗി ഭായിജാന് രണ്ടാം ഭാ​ഗം വരുന്നു; പ്രഖ്യാപനവുമായി സൽമാൻ ഖാൻ

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു രണ്ടാം ഭാ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

സൽമാൻ ഖാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ബജ്റം​ഗി ഭായിജാൻ. ഇന്ത്യ- പാക് ബന്ധത്തെ പ്രമേയമാക്കി ഒരുങ്ങിയ ചിത്രം 2015ലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ബോക്സ് ഓഫിസ് വിജയത്തിനനൊപ്പം നിരൂപക പ്രശംസയും നേടാൻ ബജ്റം​ഗി ഭായിജാന് സാധിച്ചു. ഇപ്പോൾ സിനിമപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. 

ആർആർആർ പ്രീ റിലീസ് ചടങ്ങിൽ പ്രഖ്യാപനം

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു രണ്ടാം ഭാ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്. ആദ്യ ചിത്രം ചെയ്ത  കബീർ ഖാൻ സംവിധാനവും കെ. വി. വിജയേന്ദ്ര പ്രസാദ് തിരക്കഥയും ഒരുക്കും. രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ അച്ഛന്‍ തനിക്ക് നല്‍കിയതെന്നും സല്‍മാന്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് എത്തിപ്പെട്ട സംസാരശേഷി ഇല്ലാത്ത മുന്നി എന്ന മുസ്‌ലിം പെണ്‍കുട്ടിയെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ആദ്യഭാഗത്തില്‍ കരീന കപൂറും നവാസുദ്ദീന്‍ സിദ്ദിഖിയും ഹര്‍ഷീന മല്‍ഹോത്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER