പറഞ്ഞ കഥയല്ല സിനിമയായത് എന്ന് രശ്മിക; കണ്ടാല്‍ അച്ഛനേയും മോളേയും പോലെ, വെറുതെയല്ല പൊട്ടിയതെന്ന് സോഷ്യല്‍ മീഡിയ

ആ ദുരന്തത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല
Rashmika Mandanna, Salman Khan
Rashmika Mandanna, Salman Khan
Updated on
1 min read

സല്‍മാന്‍ ഖാനെ നായകനാക്കി എആര്‍ മുരുഗദോസ് ഒരുക്കിയ ചിത്രമായിരുന്നു സിക്കന്ദര്‍. ചിത്രം ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയപ്പെട്ടു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. തന്നോട് പറഞ്ഞ കഥയല്ല പിന്നീട് സിനിമയായതെന്നാണ് രശ്മിക പറയുന്നത്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള രശ്മികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Rashmika Mandanna, Salman Khan
'ഭാര്യയെ എനിക്കെതിരെ ഉപയോഗിക്കുന്നു, 15 വര്‍ഷം ഒന്നും മിണ്ടിയില്ല, ഇനി സഹിച്ചിരിക്കില്ല'; തന്നെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് ഗോവിന്ദ

''മുരുഗദോസ് സാറുമായി സംസാരിച്ചിരുന്നത് ഞാനോര്‍ക്കുന്നുണ്ട്. പിന്നീട് സംഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞാന്‍ വായിച്ച തിരക്കഥ വേറൊന്നായിരുന്നു. സിനിമകളില്‍ പൊതു സംഭവിക്കാറുള്ളതാണ്. നമ്മള്‍ കേള്‍ക്കുന്ന കഥ വേറയാകും. പിന്നീട് മേക്കിംഗിന്റെ സമയത്ത് കഥയില്‍ മാറ്റങ്ങള്‍ വരും. അത് വളരെ സാധാരണയായി സംഭവിക്കുന്നതാണ്. അതാണ് സിക്കന്ദറിനും സംഭവിച്ചത്'' എന്നാണ് രശ്മിക പറഞ്ഞത്.

Rashmika Mandanna, Salman Khan
'ഞാന്‍ കടുത്ത വിജയ് ആരാധിക, ഇന്ത്യയിലെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാന്‍'; മലക്കം മറിഞ്ഞ് സുധ കൊങ്കര

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ പറയുന്നത് എന്ത് തന്നെയായിരുന്നാലും സിക്കന്ദര്‍ രക്ഷപ്പെടുമായിരുന്നില്ലെന്നാണ്. രശ്മികയും സല്‍മാനും തമ്മില്‍ യാതൊരു കെമിസ്ട്രിയും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. രശ്മികയ്ക്ക് കുറേക്കൂടി നല്ലൊരു കഥാപാത്രത്തെ നല്‍കിയിരുന്നുവെങ്കില്‍ കുറച്ച് നന്നായേനെ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

'കെമിസ്ട്രി സീറോ ആണേല്‍ ആര് കാണാന്‍, ആ ദുരന്തത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല, ഭായ് ഒട്ടും താല്‍പര്യമില്ലാതെയാണ് അഭിനയിച്ചത്. നായകനേയും നായികയേയും കണ്ടാല്‍ അച്ഛനേയും മകളേയും പോലെയാണ് തോന്നിയത്' എന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം സെന്‍സര്‍ അനുമതി കിട്ടിയ ശേഷം പോലും സിനിമയുടെ 20 മിനുറ്റ് കട്ട് ചെയ്തിട്ടുണ്ടെന്നും അതോടെ സിനിമയുടെ കഥാഗതി തന്നെ കൈവിട്ടുപോയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2023 ന് ശേഷം സല്‍മാന്റെ തിയേറ്റര്‍ റിലീസായിരുന്നു സിക്കന്ദര്‍. 200 കോടിയോളം മുതല്‍മുടക്കിയാണ് സിനിമയൊരുക്കിയത്. എന്നാല്‍ ചിത്രത്തിന് നേടാനായത് 185 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങിനിടെ സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്നും സഹകരണമുണ്ടായിരുന്നില്ലെന്നും പറഞ്ഞ സമയത്ത് എത്തിയിരുന്നില്ലെന്നും മുരുഗദോസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Summary

The story I heard was different from the film, says Rashmika Mandanna about Sikandar. Salman Khan starrer was big flop at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com