മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള നടിയാണ് നിമിഷ സജയൻ. കുറഞ്ഞ നാൾ കൊണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പടെ നിരവധിയാണ് താരത്തെ തേടിയെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത് പുത്തൻ ഫോട്ടോഷൂട്ടാണ്. നടി ദിവ്യ പ്രഭയ്ക്കൊപ്പമാണ് നിമിഷയുടെ ഫോട്ടോഷൂട്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലെ വസ്ത്രം ധരിച്ച് അലസമായ ലുക്കിലാണ് ഇരുവരും എത്തുന്നത്. പ്രസന്നത എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഷജീർ ബഷീറാണ് ഇൻഡോർ ഫോട്ടോഷൂട്ട് പകർത്തിയത്. ദി വേ വീ ലവ്, അസ്, ബീയിങ് മീ, സൊളേസ്, ഹാർമണി എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ദിവ്യ പ്രഭയുടെ പോസ്റ്റ്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നമിഷ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൈനിറയെ ചിത്രങ്ങളാണ് നിമിഷയുടേതായി റിലീസിനൊരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് ആണ് നിമിഷയുടെ പ്രധാന റിലീസ് സിനിമ. തമാശ, പ്രതി പൂവൻകോഴി, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ദിവ്യ പ്രഭ. ഫഹദ് ഫാസിൽ ചിത്രം മാലിക്കിലും പ്രധാനവേഷത്തിൽ ദിവ്യ പ്രഭ പ്രത്യക്ഷപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates