നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു
പ്രശാന്ത് നാരായണന്‍/ഫെയ്‌സ്ബുക്ക്‌
പ്രശാന്ത് നാരായണന്‍/ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവനന്തപുരം: നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്.

2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്‌ന വാസവദത്തം, മണികര്‍ണിക തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

2003ല്‍ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com