സിനിമയിൽ ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും; തിരിച്ചറിയാൻ വൈകിപ്പോയെന്ന് ഷെയ്ൻ നി​ഗം 

'അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സിനിമ ഇൻഡസ്ട്രിയിൽ ഒരു നിയമാവലിയുണ്ടെന്നും അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകുമെന്നും ഷെയ്ൻ നി​ഗം. താനത് തിരിച്ചറിയാൻ വൈകിപ്പോയതാണ് തന്റെ പിഴവെന്നും താരം പറഞ്ഞു. ഉമ്മച്ചിക്ക് മാത്രമേ തന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും ഷെയ്ൻ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

'സിനിമയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ മുഖംകാട്ടി തുടങ്ങിയത്. കേരളത്തിലെത്തിയപ്പോൾ വലിയൊരു ചിത്രത്തിൽ നായക വേഷത്തിലെത്താനായി. ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്. തുടരെ സിനിമകൾ വന്നു. ചെറുപ്പത്തിൽ ആരാധനയോടെ കണ്ടവരുടെ സൗഹൃദങ്ങളായി. ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിപ്പോയി, ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു. ഈ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും. അത് തിരിച്ചറിയാൻ അല്പം വൈകിയതാണെന്റെ പിഴവ്. അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഉമ്മച്ചിയാണെന്റെ സുഹൃത്തും വഴികാട്ടിയും.- ഷെയ്ൻ പറഞ്ഞു. 

വെയിൽ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഷെയ്ൻ വിവാദത്തിലായത്. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജുമായുണ്ടായ പ്രശ്നം വൻ വിവാദമാവുകയായിരുന്നു. ഉല്ലാസം ആണ് ഷെയ്നിന്റേതായി പുറത്തിറങ്ങിയ അവസാന‌ ചിത്രം. ബർമൂഡയാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ സിനിമ. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com