അവരുടെ സ്‌നേഹത്തിന് കണ്ണു കിട്ടിക്കാണും, നവാസിന്റെ ഖബറില്‍ സന്തോഷം വരണമെങ്കില്‍ രഹ്ന ജീവിച്ച് കാണിക്കണം: തെസ്‌നി ഖാന്‍

ആ കുട്ടിയ്ക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ
Thesni Khan on Kalabhavan Navas and Rehna
Thesni Khan on Kalabhavan Navas and Rehnaഫെയ്സ്ബുക്ക്
Updated on
1 min read

കലാഭവന്‍ നവാസിന്റെ മരണം നല്‍കിയ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇന്നും മുക്തരായിട്ടില്ല. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങനെയാണ് അപ്രതീക്ഷിതമായി നവാസിനെ തേടി മരണമെത്തുന്നത്. മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ കലാകാരനായിരുന്നു നവാസ്.

Thesni Khan on Kalabhavan Navas and Rehna
'10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി ബന്ധമില്ല'; സാന്ദ്രയ്ക്ക് മത്സരിക്കാൻ യോ​ഗ്യതയില്ലെന്ന് വിജയ് ബാബു

കലാഭവന്‍ നവാസ് എന്ന പേരിനൊപ്പം തന്നെ ആളുകള്‍ ചേര്‍ത്തു പറഞ്ഞിരുന്ന പേരാണ് ഭാര്യ രഹ്നയുടേത്. നടിയായ രഹ്ന നീണ്ടൊരു ഇടവേളയ്ക്ക് ഈയ്യടുത്ത് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ഇപ്പോഴിതാ രഹ്നയേയും നവാസിനേയും കുറിച്ച് നടി തെസ്‌നി ഖാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വെറൈറ്റി മീഡിയയോടായിരുന്നു തെസ്‌നി ഖാന്‍ മനസ് തുറന്നത്.

Thesni Khan on Kalabhavan Navas and Rehna
അയര്‍ലണ്ടില്‍ ഇന്ത്യയുടെ മാച്ചും രജനികാന്ത് പടവും ഒരുമിച്ച്; സിനിമ കാണാന്‍ സഞ്ജുവിന്റെ റിസ്‌കി ഷോട്ട്! ആ കഥ ഇങ്ങനെ

''ആ സ്‌നേഹത്തിന് കണ്ണ് കിട്ടിയതായിരിക്കും. സത്യമായിട്ടും അതെ. ആ കുട്ടിയ്ക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ പടച്ചോന്‍. ജീവിച്ച് കാണിച്ചു കൊടുക്കട്ടെ. മൂന്ന് കുട്ടികളേയും ഓരോ നിലയിലെത്തിക്കണം. പറക്കമുറ്റാത്ത കുട്ടികളാണ്. പഠിക്കുകയാണ് അവരെല്ലാം. ഒന്നുമൊന്നും ആയിട്ടില്ല. നവാസിന്റെ ഖബറിന്, നവാസിന് സന്തോഷം ലഭിക്കണമെങ്കില്‍ നവാസ് കരയാന്‍ ഇട വരുത്തരുത്. സന്തോഷം വരണമെങ്കില്‍ രഹ്ന മുന്നോട്ട് പോയി ജീവിച്ച് കാണിച്ചു കൊടുക്കണം'' എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത് .

നവാസ് ജീവിതശൈലി നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു. നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന ആളായിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോ വിധി പറഞ്ഞിട്ടുണ്ടെന്നും തെസ്‌നി ഖാന്‍ പറയുന്നു. നവാസും രഹ്നയും ഒരുമിച്ച് അഭിനയിച്ച ഇഴ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലും ഇരുവരും ഭാര്യഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചിരിക്കുന്നത്.

Summary

Thesni Khan talks about late Kalabhavan Navas and his wife Rehna Navas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com