അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച; നാലേകാല്‍ ലക്ഷവും സിനിമയുടെ നെഗറ്റീവും നഷ്ടപ്പെട്ടു, വിഡിയോ പങ്കുവെച്ച് താരം

'ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെ'
Thieves break into Anupam Kher's office, probe launched
അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച
Updated on: 
1 min read

മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലെ ഓഫീസില്‍ കവര്‍ച്ച. നടന്റെ മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്. കവര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ താരം എക്‌സില്‍ പോസ്റ്റ് ചെയ്തു.മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

മോഷ്ടാക്കള്‍ ഓഫീസിലെ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്ന ഒരു സിനിമയുടെ നെഗറ്റീവും കവര്‍ന്നതായി അനുപം ഖേര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെയെന്നും തന്റെ ഓഫീസ് കേസ് ഫയല്‍ ചെയ്തതായും മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചതായി മുംബൈ പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റില്‍ താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Thieves break into Anupam Kher's office, probe launched
ക്ലിന്‍ കാരയെ നെഞ്ചോടു ചേര്‍ത്ത് റാം ചരണ്‍ ഓപ്പറേഷന്‍ തിയറ്ററിന് പുറത്തേക്ക്; ഒന്നാം പിറന്നാളില്‍ ജനന വിഡിയോ പുറത്ത്

നടന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയതായി സംഭവത്തില്‍ കേസെടുത്ത അംബോലി പൊലീസ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9.45ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER