ഈ പെൺകുട്ടി സൂപ്പർപൊളിയാണ്, നിത്യയെ പ്രശംസിച്ചു ഇന്ദു; ചിത്രം

നവാ​ഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന 19 1 a എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിത്യ
ഈ പെൺകുട്ടി സൂപ്പർപൊളിയാണ്, നിത്യയെ പ്രശംസിച്ചു ഇന്ദു; ചിത്രം
Updated on
2 min read

ലയാളത്തിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ നിത്യ മേനോൻ ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ താരമാണ്. അടുത്തിടെ ബോളിവുഡിലേക്കും താരം ചുവടുവെച്ചിരുന്നു. ഇപ്പോൾ നവാ​ഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന 19 1 a എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിത്യ. തമിഴ് സൂപ്പർതാരം വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഇന്ദു പങ്കുവെച്ച ഒരു ലൊക്കേഷൻ ചിത്രമാണ്. 

ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നിത്യ മേനോനൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഇന്ദു പോസ്റ്റ് ചെയ്തത്.  ‘ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്‘ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം. ചില ആളുകൾ അത്ഭുതങ്ങളാണ്, എന്നെന്നും ഓർമിക്കാനുള്ളത് എന്നീ ഹാഷ്ടാ​ഗിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തൊടുപുഴയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഇന്നലെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.

മാർക്കോണി മത്തായി എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  
വിജയ് സേതുപതിക്കും നിത്യയ്ക്കുമൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറിയുള്ളതാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍ എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com