'സീൻ മാത്രമല്ല, സംഭാഷണവും കൂടി അടിച്ചുമാറ്റി'! ​ഗജിനിയിലെ ആ രം​ഗം ഫ്രഞ്ച് സിനിമയിൽ നിന്ന് കോപ്പിയടിച്ചതോ ?

അമേലിയയിലെ ഒറിജിനൽ സീനും അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Ghajini, Amelie
Ghajini, Amelie എക്സ്
Updated on
1 min read

സൂര്യ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ​ഗജിനി. എ ആർ മുരു​ഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. തമിഴിൽ ചിത്രം വിജയിച്ചതോടെ ഹിന്ദിയിലേക്കും മുരു​ഗദോസ് ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഗജിനിയിലെ ഒരു സീൻ കോപ്പി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

ജീൻ-പിയറി ജൂനെറ്റ് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ അമേലിയ എന്ന സിനിമയിലെ ഒരു സീൻ ആണ് ഗജിനിയിൽ കോപ്പി അടിച്ചിരിക്കുന്നതെന്നാണ് ആരാധകന്റെ കണ്ടെത്തൽ. സിനിമയിൽ കണ്ണ് കാണാത്ത ഒരാളെ നായികയായ അസിൻ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു സീനുണ്ട്.

അദ്ദേഹത്തെ കൈപിടിച്ച് നടത്തിക്കൊണ്ട് പോകുമ്പോൾ വഴിയരികിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം അസിൻ വിശദീകരിച്ച് കൊടുക്കുന്നതും സീനിൽ കാണാം. ഇതേ സീൻ അതേ ഡയലോഗുകൾ ഉൾപ്പെടെ അമേലിയയിൽ ഉണ്ടെന്നാണ് ഒരു പ്രേക്ഷകൻ കണ്ടെത്തിയിരിക്കുന്നത്. അമേലിയയിലെ ഒറിജിനൽ സീനും അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നിമിഷ നേരം കൊണ്ടാണ് ഈ കോപ്പിയടി സീൻ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഓഡ്രി ടൗട്ടോ നായികയായി എത്തിയ സിനിമ 10 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച് ലോകമെമ്പാടും 174.2 മില്യൺ ഡോളർ നേടി വലിയ വിജയമാണ് സ്വന്തമാക്കിയത്. അതേസമയം, ഗജിനിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

Ghajini, Amelie
'ധനുഷിന്റെ പേര് ദുരുപയോ​ഗം ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല'; കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തത വരുത്തി മന്യ ആനന്ദ്

രണ്ടാം ഭാഗത്തിനായി ഒരു മുഴുവൻ സ്ക്രിപ്റ്റ് തന്റെ പക്കൽ ഇല്ലെങ്കിലും ഒരു ബേസിക് ഐഡിയ ഉണ്ടെന്നും അതുകൊണ്ട് ഗജിനി 2 വിന് സാധ്യതകൾ ഏറെയാണെന്നും മുരുഗദോസ് പറഞ്ഞു. ഹോളിവുഡ് സിനിമകളിൽ കഥാപാത്രം മരിച്ചാലും അവരെ പുനഃസൃഷ്ടിക്കാറുണ്ട്. കൂടാതെ ഒരു പ്രീക്വൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Ghajini, Amelie
'ആ രംഗത്തിന് മുമ്പ് മോഹന്‍ലാല്‍ വന്ന് മാപ്പ് പറഞ്ഞു'; ഹിറ്റ് സിനിമയെക്കുറിച്ച് വെളിപ്പെടുത്തി മീര വാസുദേവ്

ഗജിനിയിൽ ഓർമക്കുറവുള്ള അതിസമ്പന്നനായ ഒരു കഥാപാത്രത്തെയാണ് ഞങ്ങൾ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ അവിടെ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്', എ ആർ മുരുഗദോസ് പറഞ്ഞു. 'ഗജിനി 2' ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.

Summary

Cinema News: This Iconic scene from Aamir Khan's Ghajini was copied from Amelie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com