'ഇതെന്റെ മൂന്നാമത്തെ കുഞ്ഞ്', ഗര്‍ഭകാലത്തെക്കുറിച്ച് പുസ്തകം എഴുതി കരീന കപൂര്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരാധകര്‍ക്കായി താരം പുസ്തകം പരിചയപ്പെടെുത്തിയത്
കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം
കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് സുന്ദരി കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അതിനു പിന്നാലെ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് പുസ്തകം എഴുതിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരാധകര്‍ക്കായി താരം പുസ്തകം പരിചയപ്പെടെുത്തിയത്. പ്രെ​ഗ്നൻസി ബൈബിൾ എന്നാണ് പുസ്തകത്തിന്റെ പേര്.

താരത്തിന്റെ രണ്ട് ഗര്‍ഭകാലത്തേയും അനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്. ഇത് വല്ലാത്തൊരു യാത്രയായിരുന്നു, എന്റെ രണ്ട് ഗര്‍ഭകാലവും പ്രഗ്നന്‍സി ബൈബിള്‍ എഴുതുന്നത്. അതില്‍ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ട്. ചില ദിവസങ്ങളില്‍ ജോലിക്കു പോകാന്‍ ആവേശമാണ്. എന്നാല്‍ മറ്റുചിലപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകില്ല. എന്റെ രണ്ട് പ്രസവകാലത്തും ശാരീരികമായും മാനസികമായും ഞാന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളത്. പല കാരണങ്ങള്‍കൊണ്ട് ഈ പുസ്തരം എന്റെ മൂന്നാമത്തെ കുഞ്ഞാണ്. ഇന്ന് അതിന് ജന്മമാവുകയാണ്- കരീന കുറിച്ചു. ഒവനില്‍ നിന്ന് പുസ്തകം ചൂടോടെ എടുക്കുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ്. 

എല്ലാ അമ്മമാര്‍ക്കും ഗര്‍ഭകാല അനുഭവങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കുമെന്നും എന്നാല്‍ അതില്‍ ചില സാമ്യങ്ങളുമുണ്ടാകുമെന്നാണ് കരീന പറയുന്നത്. ഈ പുസ്തകത്തിലൂടെ എന്റെ അനുഭവങ്ങളും പഠിച്ചതുമാണ് പങ്കുവെക്കുന്നത്. മാതൃത്വത്തിലേക്കുള്ള യാത്രയില്‍ തന്റെ അനുഭവങ്ങള്‍ നിങ്ങളെ ഏതെങ്കിലും രീതിയില്‍ സഹായിച്ചേക്കാമെന്നും താരം പറയുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കരീനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com