'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസ്സിലാക്കാൻ അഭ്യർഥിക്കുന്നു
G.V.Prakash Kumar
ജി വി പ്രകാശ് കുമാർ
Updated on
1 min read

സം​ഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറിന് ഏറെ ആരാധകരാണുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണെങ്കിലും തന്റെ വ്യക്തിപരമായ വിശേഷങ്ങൾ അധികം പങ്കുവയ്ക്കുന്ന കൂട്ടത്തിലല്ല ജി വി. എന്നാൽ ജി വി ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.

പതിനൊന്ന് വർഷത്തെ തന്റെ വിവാ​ഹ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് ജി വി അറിയിച്ചിരിക്കുന്നത്. ജി വിയുടെ ഭാര്യയും ​ഗായികയുമായ സൈന്ധവിയും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

"പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്, ഞങ്ങൾ ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി, ഒരുപാട് നീണ്ട ആലോചനകൾക്കിപ്പുറം, 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസ്സിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു. വേർപിരിയുകയാണെന്ന് അംഗീകരിച്ചുകൊണ്ട്, ഇത് ഞങ്ങൾക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് വിശ്വസിക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി"- എന്നാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

2013 ലാണ് ​ഗായിക സൈന്ധവിയെ ജി വി ജീവിതസഖിയാക്കിയത്. ഇരുവരും സ്കൂൾ കാലത്തെ സഹപാഠികൾ കൂടിയാണ്. അൻവി എന്ന മകളും ഇവർക്കുണ്ട്. കഴിഞ്ഞ വർഷം, ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പത്താം വിവാഹ വാർഷിക ദിനത്തിൽ ജി വിയ്ക്കൊപ്പമുള്ള ചിത്രം സൈന്ധവി പങ്കുവച്ചിരുന്നു. "ഞങ്ങൾ വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടായി, പക്ഷേ ഇന്നലത്തെ പോലെ തോന്നുന്നു. എൻ്റെ ജീവിതത്തിലെ സ്നേഹത്തിന്, പത്താം വിവാഹ വാർഷിക ആശംസകൾ. നമ്മുടെ മകൾക്ക് ഏറ്റവും നല്ല സുഹൃത്തും മികച്ച ഭർത്താവും അവിശ്വസനീയമായ പിതാവും ആയതിന് നന്ദി, ഏറ്റവും നല്ലൊരു മനുഷ്യനായതിന്" എന്നാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ സൈന്ധവി കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എആർ റഹ്മാൻ്റെ അനന്തരവൻ കൂടിയാണ് ജിവി പ്രകാശ്. ജെന്റിൽമാൻ എന്ന ചിത്രത്തിൽ എആർ റഹ്മാൻ സം​ഗീതം പകർന്ന ​ഗാനം ആലപിച്ചു കൊണ്ടാണ് ജി വിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നിരവധി ഹിറ്റ് പാട്ടുകൾ ജി വി ഒരുക്കി. സം​ഗീത സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ സിനിമ രം​ഗത്ത് സജീവമാണിപ്പോൾ ജി വി. കർണാടക സം​ഗീതജ്ഞ ആണ് സൈന്ധവി. തമിഴിലെ നിരവധി ഹിറ്റ് ​ഗാനങ്ങളുടെ ഭാ​ഗമായിട്ടുണ്ട് സൈന്ധവി.

G.V.Prakash Kumar
സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com