'ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ, റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം'; ഡബ്ല്യുസിസി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്.
WCC
ഡബ്ല്യുസിസിഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഡബ്ല്യുസിസിയുടെ കുറിപ്പ്

'ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്.

സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ.വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

WCC
'ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം; ഡബ്ല്യുസിസി വിട്ടതോടെ നടിക്ക് നിരവധി അവസരങ്ങള്‍; ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചാല്‍ ഉടന്‍ വരും വിളി'

മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യുസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നിര്‍ബന്ധമായും കേള്‍ക്കണം',- ഡബ്ല്യുസിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

England vs South Africa longest-ever Test
Mullaperiyar Dam
The organizational activity report presented at the DYFI conference features sharp self-criticism, noting that continuous governance has adversely affected the vibrant functioning of the youth outfit
Karuvatta Sivankutty and crime scene.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com