'ഇവിടെയാണ് കേരളം റോക്‌സ്റ്റാര്‍ ആകുന്നത്'; അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ചിന്മയി

അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ചിന്മയിയുടെ പ്രതികരണം.
Chinmayi Sripada
Chinmayi Sripadaഫയല്‍
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ പോകുമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കേരളം റോക്‌സ്റ്റാര്‍ ആകുന്നതെന്നാണ് ചിന്‍മയി പറയുന്നത്. എക്‌സിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം. വിധിക്കെതിരെ കേരളം അപ്പീല്‍ പോകുമെന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഗായികയുടെ പ്രതികരണം.

Chinmayi Sripada
ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

''ഇവിടെയാണ് കേരളം റോക്‌സ്റ്റാര്‍ ആകുന്നത്. അത് എന്നും അങ്ങനെയായിരിക്കും. ബലാത്സംഗം ചെയ്യുന്നവരെ വേദികളില്‍ കൊണ്ടു വരികയോ, അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയോ, പിറന്നാള്‍ ആഘോഷിക്കാന്‍ ജാമ്യം നല്‍കി പുറത്ത് വിടുകയോ ചെയ്യുന്നില്ല'' എന്നാണ് ചിന്മയി കുറിക്കുന്നത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ചിന്മയിയുടെ പ്രതികരണം.

Chinmayi Sripada
'എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ'; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

നേരത്തെ വിധി വന്നതിന് പിന്നാലെയും ചിന്മയി പ്രതികരിച്ചിരുന്നു. വിധിയെ വിമര്‍ശിച്ചു കൊണ്ട് വൗ ജസ്റ്റ് വൗ എന്നായിരുന്നു ചിന്മയി കുറിച്ചത്. വിധിക്ക് മുമ്പ് പങ്കുവച്ച കുറിപ്പില്‍ വിധി എന്തു തന്നെയായാലും അതിജീവിതയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു ചിന്മയി.

''ഇന്നത്തെ വിധി എന്തു തന്നെയായാലും, ഞാന്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നു. എന്നും. പെണ്‍കുട്ടി, നീയൊരു ഹീറോയാണ്. നീയെന്നും അങ്ങനെ തന്നെയായിരുന്നു, ഇനിയുമായിരിക്കും. നിന്റെ കൂടെ നില്‍ക്കുകയാണെന്ന് നടിച്ച്, കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞ, സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് അവര്‍ അര്‍ഹിക്കുന്നത് ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ട്'' എന്നാണ് ചിന്മയി പറഞ്ഞത്.

Summary

This is where Kerala is the Rockstar says Chinmayi Sripada as Goverment decided to move appeal against Dileep being aquinted in actress attack case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com