'ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ ചെരുപ്പുകള്‍ മകന്‍ തുടച്ച് വച്ചിരിക്കുന്നത്‌; അവിടെ എന്റെ നിയന്ത്രണം പോയി'; ഉള്ളുപൊള്ളി ടിനി ടോം

Tiny Tom, Kalabhavan Navas
Tiny Tom, Kalabhavan Navas ഇന്‍സ്റ്റഗ്രാം
Updated on
1 min read

കലാഭവന്‍ നവാസ് ഇനിയില്ല എന്ന യഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സാധിച്ചിട്ടില്ല. 51-ാം വയസില്‍ ഒട്ടും നിനച്ചിരിക്കാതെയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ നവാസിനെ തേടിയെത്തുന്നത്.

Tiny Tom, Kalabhavan Navas
'പുറത്തു കാണിക്കാതെ, ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്'; ഉള്ളുലഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

നവാസിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ നടന്‍ ടിനി ടോം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്. നവാസ് ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ മകന്‍ തുടച്ച് വൃത്തിയാക്കി വച്ചിരിക്കുന്നതിന്റെ ചിത്രമാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്. ആ കാഴ്ച കണ്ട് തന്റെ നിയന്ത്രണം വിട്ടു പോയെന്നാണ് ടിനി പറയുന്നത്.

Tiny Tom, Kalabhavan Navas
'ഓടി എത്തിയപ്പോഴേക്കും കാണാൻ കഴിഞ്ഞില്ല; കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി'

ടിനി ടോമിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇനി ഈ പാദുകങ്ങള്‍ക്ക് വിശ്രമം. കലാഭവന്‍ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകള്‍ കുറിക്കുന്ന കൂട്ടത്തില്‍ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ. തിരുവനന്തുപുരത്തു ഓഗസ്റ്റ് 2,3 മായി നടക്കുന്ന കേരള സര്‍ക്കാരിന്റെ സിനിമ കോണ്‍ക്ലേവില്‍ മന്ത്രി സജി ചെറിയാന്‍ സാറില്‍ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാന്‍ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

കലാഭവന്‍ ഷാജോണ്‍ വിഡിയോ കോളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു, എന്റെ കൂടെ കൈതപ്രം തിരുമേനിയും, സ്‌നേഹയും ഉണ്ടായിരുന്നു. ഞാന്‍ വിട ചൊല്ലി. ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ മകന്‍, നവാസ് ഉപയോഗിച്ച പാദുകങ്ങള്‍ തുടച്ചിങ്ങനെ മുന്നില്‍ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകള്‍ പോകാന്‍ നീയില്ലല്ലോ. അതെ ആദ്യം നമ്മള്‍ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവന്‍ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്. സഹോദരാ വിട. മറ്റൊരു തീരത്തു, ചിരിക്കാനും ചിരിപ്പിക്കാനും മാത്രം അറിയാവുന്ന നമുക്ക് ഒത്തുകൂടാം.

Summary

Tiny Tom pens a heartfelt note after visiting the house of late Kalabhavan Navas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com