'ആ ദുഷ്ടശക്തിക്ക് കാലം കരണത്ത് തന്നെ കൊടുത്തു'; പ്രേം നസീര്‍ വിവാദത്തില്‍ കാവ്യ നീതിയുണ്ടായെന്ന് ടിനി ടോം

ഇന്റര്‍വ്യൂ കാണാത്ത ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച ദുഷ്ട ശക്തി
Tiny Tom
Tiny Tomഫെയ്സബുക്ക്
Updated on
1 min read

ഇതിഹാസ നടന്‍ പ്രേം നസീറിനെ അവഹേളിച്ചുവെന്ന വിമര്‍ശനം ഒരിക്കല്‍ നടന്‍ ടിനി ടോമിന് നേരിടേണ്ടി വന്നിരുന്നു. പ്രേം നസീറിന്റെ അവസാനകാലത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ടിനി ടോമിനെ വിവാദത്തില്‍ ചെന്നുചാടിച്ചത്. നാളുകള്‍ക്ക് ശേഷം ഇപ്പോഴിതാ കാലത്തിന്റെ കാവ്യ നീതി നടപ്പായിരിക്കുകയാണെന്ന് പറയുകയാണ് ടിനി ടോം.

Tiny Tom
'സ്റ്റാൻലിയേക്കാൾ വലിയ സൈക്കോ ആണ് നത്ത്! സിനിമയിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് വിനായകൻ'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'കളങ്കാവൽ'

പ്രേം നസീറിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ തനിക്ക് പുരസ്‌കാരം നല്‍കിയതിനെക്കുറിച്ച് പങ്കുവച്ച കുറിപ്പിലാണ് ടിനി ടോമിന്റെ പ്രതികരണം. നസീര്‍ സാറിനെ അവഹേളിച്ചു എന്ന് പറഞ്ഞു എന്റെ ഇന്റര്‍വ്യൂ കാണാത്ത ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച ആ ഒരൊറ്റ ദുഷ്ട ശക്തിക്കു കാലം അല്ലെങ്കില്‍ ദൈവം കരണത്തു തന്നെ മറുപടി കൊടുത്തുവെന്നാണ് ടിനി ടോം പറയുന്നത്.

Tiny Tom
'ഡോണാ'കാന്‍ വേറെ ആളെ തേടണ്ട, തിരികെ വരാമെന്ന് ഷാരൂഖ് ഖാന്‍; പക്ഷെ 'ഒരു കണ്ടീഷനുണ്ട്'! ചതിയെന്ന് ആരാധകര്‍

തന്നെ തെറ്റിദ്ധരിക്കാതിരുന്ന സിനിമാക്കാര്‍ക്ക് അദ്ദേഹം നന്ദി പറയുന്നുണ്ട്. നസീറിന്റെ സഹോദരിയുടെ മകളുടെ സാന്നിധ്യത്തില്‍ കിട്ടിയ ഉപഹാരം ദൈവ വിശ്വാസത്തിന് കിട്ടിയ സമ്മാനമാണെന്നും ടിനി ടോം പറയുന്നു. ആ വാക്കുകളിലേക്ക്:

കാവ്യ നീതി. നസീര്‍ സാറിനെ അവഹേളിച്ചു എന്ന് പറഞ്ഞു എന്റെ ഇന്റര്‍വ്യൂ കാണാത്ത ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച ആ ഒരൊറ്റ ദുഷ്ട ശക്തിക്കു കാലം അല്ലെങ്കില്‍ ദൈവം കരണത്തു തന്നെ മറുപടി കൊടുത്തു. ആദ്യം നന്ദി ഒരൊറ്റ സിനിമകാര് പോലും എന്നെ തെറ്റിദ്ധരിക്കാതിരുന്നതിനു, പിന്നേ നസീര്‍ സാറിന്റെ അടുത്ത ബന്ധുക്കളും നസീര്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ആയ മേനക സുരേഷേട്ടനും, ഫൈസല്‍ ഇക്കയ്ക്കും അബ്ദുള്ള ഇക്കയ്ക്കും പിന്നേ പ്രേംനസീര്‍ കൊച്ചി ചാപ്റ്റര്‍ഇലെ മമ്മിക്കയ്ക്കും. നസീര്‍ സാറിന്റെ സ്വന്തം സഹോദരിയുടെ മകളുടെ സാന്നിധ്യത്തില്‍ എനിക്ക് കിട്ടിയ ഉപഹാരം എന്റെ ജീവിതത്തില്‍ എന്റെ ദൈവ വിശ്വാസത്തിന് കിട്ടിയ സമ്മാനം ആകുന്നു. ദൈവത്തിന് സ്തുതി.

Summary

Tiny Tom about poetic justic in Prem Nazir controversy. As he shares about getting honoured by the Prem Nazir foundation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com