'പുഷ്പയുടെ ഏറ്റവും കുട്ടി ആരാധകൻ'; അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് വച്ച് കുഞ്ഞാവ, വിഡിയോ 

പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ല്ലു അർജുന്റെ 'പുഷ്പ: ദി റൈസി'ലെ ‘ശ്രീവല്ലി’ എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീവല്ലിയിലെ അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് ആണ് കുഞ്ഞ് ടിവിയിൽ നോക്കി അനുകരിക്കുന്നത്. പാട്ട് പ്ലേ ചെയ്യുമ്പോൾ കുഞ്ഞാവ പുഷ്പയുടെ ചുവടുകൾ ക്യൂട്ടായി അനുകരിക്കുന്നത് കാണാം. 

ഇടയ്ക്കിടെ ടെലിവിഷനിലേക്ക് നോക്കിക്കൊണ്ടാണ് കുഞ്ഞിന്റെ ഡാൻസ്. അല്ലു അർജുൻ എന്ന പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.  റിലീസ് ചെയ്ത അന്നുമുതൽ തരം​ഗമായി മാറിയ ഈ പാട്ടിന് ലോകം മുഴുവൻ ആരാധകരുണ്ട്. 

തെലുങ്ക് ഭാഷയിലുള്ള ചിത്രത്തിലെ ഒറിജിനൽ ഗാനം ആലപിച്ചത് സിധ് ശ്രീറാം ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രത്തിലെ ഗാനങ്ങൾ എല്ലായിടത്തും ഹിറ്റാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സുകുമാർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ മധ്യത്തിലാണ് റിലീസ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com