
ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ കുതിപ്പുണ്ടായ വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷം തകര്‍ന്നടിഞ്ഞ മലയാളം സിനിമ ഉള്‍പ്പടെ എല്ലാ സിനിമ മേഖലയും ബോക്‌സ് ഓഫിസ് വമ്പന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ പല സൂപ്പര്‍സ്റ്റാര്‍ സിനിമകളും തകര്‍ന്നടിയുന്നതും നമ്മള്‍ കണ്ടു. അതുപോലെ വലിയ പ്രമോഷനൊന്നുമില്ലാതെ എത്തിയ നിരവധി ചെറിയ സിനിമകളാണ് ബോക്‌സ് ഓഫിസില്‍ കാട്ടുതീ ആയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പത്ത് സിനിമകള്‍ ഇവയാണ്.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ 2: ദി റൂള്‍. 400 കോടി മുതല്‍ മുടക്കി ഒരുങ്ങിയ ചിത്രം റിലീസ് ചെയ്ത് 14 ദിവസത്തിനുള്ളില്‍ 1500 കോടി കളക്റ്റ് ചെയ്തിരിക്കുകയാണ്. ബോക്‌സ് ഓഫിസില്‍ വമ്പന്‍ മുന്നേറ്റം നടത്തുന്ന ചിത്രം 2000 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ റോളില്‍ എത്തിയത്.
വമ്പന്‍ താരനിരയില്‍ ഒരുക്കിയ ചിത്രമാണ് ഇത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ആഗോളതലത്തില്‍ നിന്ന് ചിത്രം 1042 കോടിയാണ് കളക്റ്റ് ചെയ്തത്. 767 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍.
2018ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമായാണ് സ്ത്രീ 2 എത്തിയത്. രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറുമാണ് പ്രധാന വേഷത്തിലെത്തി ചിത്രമാണ് ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം. ഹൊറര്‍ കോമഡി ചിത്രം സംവിധാനം ചെയ്തത് അമര്‍ കൗഷിക്കാണ്. ആഗോള തലത്തില്‍ നിന്ന് ചിത്രം 857 കോടി രൂപയാണ് നേടിയത്. ഇതില്‍ 713 കോടിയും ഇന്ത്യയില്‍ നിന്നാണ്.
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച രീതിയില്‍ കാണികളെ സംതൃപ്തരാക്കകാനായില്ല. സമ്മിശ്ര അഭിപ്രായത്തിന് ഇടയിലും ചിത്രം ആഗോള തലത്തില്‍ നിന്ന് 422 കോടിയാണ് നേടിയത്. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
2022ല്‍ റിലീസ് ചെയ്ത് രണ്ടാം ഭാഗത്തിന്റെ ബലത്തിലാണ് ഭൂല്‍ ഭുലയ്യ പ്രേക്ഷകരിലേക്ക് എത്തുന്നത്. കാര്‍ത്തിക ആര്യന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരാണ് നായികമാരായി എത്തിയത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായാണ് ഭൂല്‍ ഭുലയ്യ എത്തുന്നത്. ആഗോള തലത്തില്‍ നിന്ന് 417 കോടിയാണ് ചിത്രം നേടിയത്.
ദളപതി വിജയ് നായകനായി എത്തിയ ആക്ഷന്‍ത്രില്ലര്‍ ചിത്രമാണ് ഗോട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിരുന്നില്ല. എങ്കിലും ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായി. ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് ചിത്രമായും ഗോട്ട് മാറി. 457 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.
ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് സിങ്കം എഗെയ്ന്‍. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്റെ ഭാഗമായി എത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, കരീന കപൂര്‍, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബോക്‌സ് ഓഫിസില്‍ മികച്ച മുന്നേറ്റം നടത്തി. 372 കോടിയാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഇതില്‍ 297 കോടി ഇന്ത്യയില്‍ നിന്നായിരുന്നു.
ബോക്‌സ് ഓഫിസിനെ അമ്പരപ്പിച്ച ചിത്രമാണ് അമരന്‍. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ശിവകാര്‍ത്തികേയനും സായ് പല്ലവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി. 333 കോടിയില്‍ അധികമാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. 2024ന്റെ തുടക്കത്തില്‍ തിയറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്. 250 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 358 കോടിയില്‍ അധികമാണ് നേടിയത്.
ഈ വര്‍ഷത്തെ ബോക്‌സ് ഓഫിസിലെ അത്ഭുതമായി മാറിയ ചിത്രമാണ് ഹനുമാന്‍. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 295 കോടിയാണ് ബോക്‌സ് ഓഫിസില്‍ നിന്ന് വാരിയത്. സൂപ്പര്‍ഹീറോ ചിത്രത്തില്‍ തേജ സജ്ജ ആണ് നായകനായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates