'എന്നാലും ആരാടാ ഈ സാക്ഷാൽ ഥോർ ?'; 'അതിരടി'യുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ വൈറൽ

ബേസിൽ ജോസഫിന്റെ പുതിയ ലുക്കും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
Athiradi
Athiradi വിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ബേസിൽ ജോസഫിന്റെ പുതിയ ലുക്കും ചിത്രത്തിന്റെ ഹൈലൈറ്റാണ്. അതുപോലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രം സസ്പെൻസ് ആയിട്ടാണ് നിലനിൽക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ചിത്രം മെയ് 14 മുതൽ തിയറ്ററുകളിലെത്തും. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്. ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമ്മാണം.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. ഇപ്പോൾ ട്രെൻഡിങ് ആകുന്ന ട്രെയ്‌ലർ കൂടാതെ ചിത്രത്തിൽ നിന്ന് പുറത്ത് വന്ന ഗാനങ്ങളും പ്രോമോകളും എല്ലാം വൈറലാണ്.

മികച്ച പ്രീ ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു എന്നിവർ പങ്കെടുത്ത ചിത്രത്തിൻ്റെ അതീവ രസകരമായ പ്രമോഷണൽ ഇൻ്റർവ്യൂകൾ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഗൾഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

Athiradi
പാസമൊക്കെ സിനിമയിൽ മാത്രമേ ഉള്ളല്ലേ! മകന്റെ സിനിമയുടെ പൂജ ചടങ്ങിൽ പോലും വിജയ് എത്തിയില്ല; ജെയ്സണിന്റെ സിനിമയിലേക്കുള്ള വരവ്

ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്,

Athiradi
'എന്റെ അടുത്ത സുഹൃത്ത്, കാശ് പോലും വാങ്ങിയിട്ടില്ല ഇതുവരെ'; 'കറുപ്പി'ലെ അജുവിന്റെ റോളിനെക്കുറിച്ച് സംവിധായകൻ

അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Summary

Cinema News: Tovino Thomas and Basil Joseph starrer Athiradi Trailer goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com