'പോയിരുന്ന് പഠിക്ക് മോനെ'; പുത്തൻ ട്രെൻഡുമായി എത്തിയ പയ്യനോട് ടൊവിനോ തോമസ്, വൈറൽ

വിഡിയോ വൈറലായതോടെ ആ​ഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു
വൈറല്‍ വിഡിയോയില്‍ നിന്ന്, ടൊവിനോ തോമസ്
വൈറല്‍ വിഡിയോയില്‍ നിന്ന്, ടൊവിനോ തോമസ്ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

പരീക്ഷക്കാലമായതോടെ സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇഷ്ടതാരം കമന്റ് ചെയ്താൽ പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടുള്ള ചില റീലുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം വിജയ് ദേവരക്കൊണ്ട രണ്ട് പെൺകുട്ടികളുടെ റീലിന് നൽകിയ മറുപടി വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ടൊവിനോ ആരാധകന്റെ റീലാണ്.

വൈറല്‍ വിഡിയോയില്‍ നിന്ന്, ടൊവിനോ തോമസ്
'അപർണ ​ഗോപിനാഥിന് സംഭവിച്ചത് എന്താണ്?'; ആശങ്ക തീർത്ത് പോസ്റ്റുകൾ: മറുപടിയുമായി താരം

‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും' എന്ന കാപ്ഷനോടെ താഹ ഹസൂന്‍ എന്ന അക്കൗണ്ടിൽ നിന്നാണ് വിഡിയോ എത്തിയത്. തണ്ണിമത്തൻ കഴിച്ചുകൊണ്ട് നിൽക്കുന്ന ആൺകുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ വൈറലായതോടെ ആ​ഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്‍റെ സ്നേഹോപദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൊവിനോയുടെ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് താരത്തിന്റെ കമന്റിന് താഴെ മറുപടിയുമായി എത്തിയത്. നിരവധി താരങ്ങളുടെ പേര് പറഞ്ഞുകൊണ്ടുള്ള റീലുകളാണ് ഫീഡിൽ പ്രത്യക്ഷപ്പെടുന്നത്. നസ്ലിൻ കമന്റ് ചെയ്താൽ പഠിക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരുകൂട്ടം പെൺകുട്ടികളുടെ വിഡിയോയും വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER