'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്!'; ബേസിലിനോട് ടൊവിനോ തോമസ്

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് ‘ജാൻ എ മൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്
ബേസിൽ ജോസഫും, ടൊവിനോ തോമസും/ ഫെയ്സ്ബുക്ക് ചിത്രം
ബേസിൽ ജോസഫും, ടൊവിനോ തോമസും/ ഫെയ്സ്ബുക്ക് ചിത്രം
Updated on
2 min read

സംവിധായകനായ ബേസില്‍ ജോസഫ്, ഗണപതി, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരെ അണിനിരത്തി അണിയിച്ചൊരുക്കിയ 'ജാന്‍ എ മന്‍' എന്ന ചിത്രത്തെ അഭിനന്ദിച്ച് പ്രമുഖര്‍. സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍, നടന്മാരായ  ടൊവിനോ തോമസ്, അജു വര്‍ഗീസ് തുടങ്ങി നിരവധിപേരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തുവന്നത്.

തമാശ നിറഞ്ഞൊരു ചിത്രമാണ്. ഒട്ടേറെ പോസിറ്റീവ് റിവ്യൂ കേട്ടശേഷമാണ് ചിത്രം കണ്ടത്. തിയേറ്ററുകളില്‍ വിജയാരവം തീര്‍ക്കേണ്ട ചിത്രമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് അഭിപ്രായപ്പെട്ടു.

'ഷൂട്ടിങ് തുടങ്ങിയ അന്നു മുതല്‍ ഈ സിനിമയെക്കുറിച്ച് ബേസിലില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒടുവില്‍ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ബേസിലേ നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്'.ടൊവീനോ തോമസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘നന്നായി എഴുതി, മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത്, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സൂപ്പര്‍ സ്മാര്‍ട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാ തിയറ്ററുകളില്‍ മാത്രമാണ് സംഭവിക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍’ – രഞ്ജിത്ത് ശങ്കർ കുറിച്ചു. 

‘അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, അത് നന്നായി കാപ്ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍, അതൊരു വിരുന്ന് ആണ്!’- അജു വര്‍ഗീസ് പറഞ്ഞു. നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് ‘ജാൻ എ മൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൽ, ഷോൺ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു.  വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com