ടൊവിനൊയും കീർത്തിയും ആദ്യമായി ഒന്നിക്കുന്നു; വാശി പോസ്റ്റർ 

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read


ടൊവിനൊ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന 'വാശി' എന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിഷ്‍ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും വിഷ്ണു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വക്കീൽ ആയിട്ടാണ് ചിത്രത്തിൽ ടൊവിനൊയും കീർത്തിയും അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

മെറൂൺ നിറത്തിലെ ഷർട്ടും മുണ്ടുമാണ് പോസ്റ്ററിലെ ടൊവിനോയുടെ വേഷം. സെറ്റ് സാരിയാണ് കീർത്തി ധരിച്ചിരിക്കുന്നത്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നതെന്നാണ് മുമ്പ് ടൊവിനോ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ മകൾ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അനു മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com