

'എമ്പുരാന്‍' എന്ന സിനിമയില്‍ നടന്‍ ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. 'ലൂസിഫറി'ല്‍ ചുരുക്കം സീനുകള്‍ കൊണ്ട് തന്നെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പൃഥ്വിരാജ്, മുരളി ഗോപി എന്നിവര്‍ ചേര്‍ന്ന് തനിക്ക് നല്‍കിയതെന്ന് ടോവിനോ തോമസ് പറഞ്ഞു.
ജതിന്‍ രാംദാസ് 'ലൂസിഫറി'ല്‍ പറയുന്ന മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം എന്ന ഡയലോഗ് ആണ് ഏറ്റവും കൂടുതല്‍ വേദികളില്‍ താന്‍ കാണികളുടെ ആവശ്യപ്രകാരം പറഞ്ഞിട്ടുള്ളതെന്നും ഒരിക്കല്‍ പൃഥ്വിരാജ് ആ ഡയലോഗ് വേദിയില്‍ പറഞ്ഞപ്പോള്‍, 'രാജുവേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ' എന്ന് പറഞ്ഞതായും ടോവിനോ പറയുന്നു.
'ഞാന്‍ ലൂസിഫറിലെ ജതിന്‍ രാംദാസ്, സ്വാഭാവികമായും, എമ്പുരാനിലേയും. വളരെ ചുരുക്കം സീനുകള്‍ കൊണ്ടുതന്നെ ഭയങ്കര രസമുള്ള ക്യാരക്ടര്‍ ആര്‍ക്ക് ഉള്ള ഒരു കഥാപാത്രമാണ് 'ലൂസിഫര്‍' സിനിമയില്‍ രാജുവേട്ടനും മുരളി ചേട്ടനുംകൂടി തന്നത്. വളരെ കൗതുകത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. കാരണം രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരന്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍, അവന്‍ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്. അപ്പോള്‍ അതിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആ കഥാപാത്രം എങ്ങനെയാണ് വികസിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ എനിക്ക് വളരെ കൗതുകമുണ്ടായിരുന്നു.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നു. കാരണം ആ കഥാപാത്രത്തിന്റെ ഗതി കൂടുതല്‍ വലുതാക്കിക്കൊണ്ടുള്ള ഒരു കഥാപാത്രമാണ് എമ്പുരാനില്‍ എനിക്ക് ഉള്ളത്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ള എന്റെ ഡയലോഗും ലൂസിഫറിലെ തന്നെയാണ്. 'മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം' എന്നുപറയുന്ന ഡയലോഗ് എണ്ണമറ്റ വേദികളില്‍ ഞാന്‍ അത് പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ഒരിക്കല്‍ ആരോ രാജുവേട്ടനെകൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചപ്പോള്‍ ഞാന്‍ രാജുവേട്ടനോട് പറഞ്ഞു, ചേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ, ഞാന്‍ അതുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിന്‍ രാംദാസ്. അന്ന് ലൂസിഫറില്‍ എനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ ഞങ്ങള്‍ക്കൊരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. സ്വാഭാവികമായും വളരെ നല്ല അഭിനേതാക്കള്‍ക്ക് എതിരെ നിന്ന് അഭിനയിക്കുമ്പോള്‍ അവരില്‍ നിന്ന് വരുന്ന ആശയവിനിമയം നമ്മുടെ കഥാപാത്രം ഏറ്റവും നന്നായി വരാന്‍ സഹായിക്കും. ഞാന്‍ അപ്പോള്‍ എമ്പുരാന്റെ റിലീസിനായി ഞാന്‍ കാത്തിരിക്കുകയാണ്. സിനിമയുടെ സമഗ്രതയെക്കുറിച്ച് എനിക്ക് ചെറിയ ഒരു ധാരണ മാത്രമേയുള്ളൂ. പൂര്‍ണമായി ആ സിനിമ ആസ്വദിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. മാര്‍ച്ച് 27, 2025 ന് എമ്പുരാന്‍ തിയറ്ററുകളില്‍ മിസ് ചെയ്യരുത്.' ടോവിനോ തോമസ് പറഞ്ഞു.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
