'സുരാജിന് കൈ കൊടുക്കാതെ ​ഗ്രേസ്, പിന്നീട് സംഭവിച്ചത്'; ബേസിൽ സംഭവത്തിനു ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ

വിഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങൾ എത്തി
tovino thomas reacted to suraj venjaramoodu and grace video
സുരാജിന് കൈ കൊടുക്കാതെ പോകുന്ന ​ഗ്രേസ്, ടൊവിനോയും ബേസിലും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്ത സംഭവമാണ് ബേസിലിന്റെ കൈകൊടുക്കൽ. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ബേസിലിനെ ട്രോളിക്കൊണ്ട് എത്തി. ഇപ്പോൾ ഇതുപോലൊരു സംഭവമാണ് ചർച്ചയാവുന്നത്. സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ​ഗ്രേസ് ആന്റണിയുടെ വിഡിയോ ആണ് വൈറലാവുന്നത്. ഇരുവരും പ്രധാന വേഷത്തിലെത്തിയ ഇഡിയുടെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് രസകരമായ സംഭവമുണ്ടായത്.

വേദിയിലേക്ക് എത്തിയ ​ഗ്രേസ് പലർക്കും കൈകൊടുത്തു. ഇതു കണ്ട് സുരാജ് കൈനീട്ടിയെങ്കിലും ​ഗ്രേസ് ശ്രദ്ധിച്ചില്ല. കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു. സുരാജിന് സമീപത്ത് ടൊവിനോ തോമസിനേയും കാണാം. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങൾ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാ​ഗ് ചെയ്ത് സുരാജിന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ നൽകിയ മറുപടി. നിരവധി ആരാധകരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. ലെ ടോവിനോ:- ഭാഗ്യം ഞാൻ ആയിരുന്നെങ്കിൽ ചമ്മിയ വീഡിയോ എടുത്ത് ബേസിൽ ആഘോഷിച്ചേനെ- എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Image of S Janaki
Jyothika
Yuva Morcha held a protest in front of Tovino Thomas's house in Irinjalakuda
 Term Life Insurance Policy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com