'വലിമൈയിൽ വില്ലനാകാൻ വിളിച്ചു, പോകാതിരുന്നത് മിന്നൽ മുരളിക്കു വേണ്ടി'; ടൊവിനോ തോമസ്

ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിലെ ഒരു കഥാപാത്രത്തിലേക്കും ടൊവിനോയെ പരി​ഗണിച്ചിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യൻ സൂപ്പർതാരം അജിത്ത് കുമാറിന്റെ വലിമൈ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആദ്യം പരി​ഗണിച്ചത് ടൊവിനോ തോമസിന് ആയിരുന്നു. എന്നാൽ മിന്നൽ മുരളിക്കുവേണ്ടി താൻ ഈ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. 

അജിത്തിനെ ഇഷ്ടം പക്ഷേ...

എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു നടനാണ് അജിത്ത് കുമാര്‍. പക്ഷെ അതിനേക്കാള്‍ ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുത്തതും, കൊടുക്കേണ്ടി ഇരുന്നതും. അത് ശരിയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് അതാണ് കാലം തെളിയിച്ചത്.-  ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു

ആമിർ ഖാൻ ചിത്രത്തിനും നോ പറഞ്ഞു

കൂടാതെ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിലെ ഒരു കഥാപാത്രത്തിലേക്കും ടൊവിനോയെ പരി​ഗണിച്ചിരുന്നു. മിന്നലിന്റെ ഷൂട്ട് നടക്കുമ്പോഴാണ് അമീര്‍ ഖാന്‍ ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നത്. അത് ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ മിന്നലിന്റെ ഷൂട്ട് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥയായതു കൊണ്ട് വേണ്ടെന്ന് വെച്ചതെന്നും ടൊവിനോ വ്യക്തമാക്കി. 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ടൊവിനോയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രം തിറ്ററിൽ എത്തുന്നത്. മാധ്യമ പ്രവർത്തകനായാണ് താരം ചിത്രത്തിൽ എത്തുന്നത്. അന്ന ബെന്‍, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഉണ്ണി ആര്‍ ആണ് തിരക്കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com