സൂപ്പർസ്റ്റാർ ഡേവിഡ് പണിക്കരായി ടൊവിനോ, ബാലയായി സൗബിനും; ലാൽ ജൂനിയറിന്റെ നടികർ തിലകം; വിഡിയോ

ഇരുവരുടേയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികർ തിലകം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചത്. 

സൂപ്പർസ്റ്റാർ ഡേവിഡ് പണിക്കർ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ബാല എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. വൻ സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ഫോട്ടോഷൂട്ട് രം​ഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്. സിനിമ തന്നെയാണ് നടികർ തിലകത്തിൽ പശ്ചാത്തലമാകുന്നത് എന്നാണ് സൂചന. 

പുഷ്പ - ദ റൈസിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. അൻപറിവ് ആണ് സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ.  ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Samyuktha Varma
Bill Wyman and Mandy Smith
Murali Gopy about Drishyam 3
Samyuktha Varma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com