

രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം രാജ്യത്തെ ചൂടുപിടിപ്പിക്കുകയാണ്. തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ എത്തിയത് രാജ്യത്തിന് വേദനയായി. ഇപ്പോൾ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകവും. ടൊവിനോ തോമസ്, അപർണ ബാലമുരളി, ഗീതു മോഹൻദാസ്, അഞ്ജലി മേനോൻ തുടങ്ങിയവരാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ശക്തമായ ഭാഷയിലാണ് ടൊവിനോ പ്രതികരിച്ചത്. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ- എന്നാണ് ടൊവിനോ കുറിച്ചത്.
രാജ്യത്തിന്റെ അഭിമാനമായവരുടെ ഈ പോരാട്ടം ഹൃദയംതകർക്കുന്നതാണ് എന്നായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത്. സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ ഇൻസ്റ്റാഗ്രാമിൽ എഴുതി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ സ്ത്രീകളോരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കാനാകണമെന്നും അഞ്ജലി മേനോൻ പോസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
