'ഡ്രാഗണില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ഇല്ല'; കാരണം വെളിപ്പെടുത്തി ടൊവിനോ തോമസ്

ടൊവിനോയുടെ തെലുങ്ക് എന്‍ട്രിയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍
Tovino Thomas, NTR jr
Tovino Thomas, NTR jr
Updated on
1 min read

ടൊവിനോ തോമസിന്റെ തെലുങ്ക് എന്‍ട്രിയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജൂനിയര്‍ എന്‍ടിആര്‍ നായകനായ ഡ്രാഗണിലൂടെ ടൊവിനോ തെലുങ്കിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായിരിക്കും ടൊവിനോ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള ഫേസ് ഓഫ് രംഗം ജോര്‍ദാനില്‍ വച്ച് ചിത്രീകരിക്കാനാണ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പ്ലാനെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tovino Thomas, NTR jr
ആദ്യം ഷാരൂഖ് ഖാന്റെ നായിക; ഇനി സല്‍മാനൊപ്പം...; ബോളിവുഡും കീഴടക്കാന്‍ നയന്‍താര

എന്നാല്‍ താന്‍ ഡ്രാഗണില്‍ ഉണ്ടാകില്ലെന്ന് ഇപ്പോള്‍ ടൊവിനോ തോമസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്‍ ഭാഗമായി തെലുങ്ക് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ടെവിനോയുടെ വെളിപ്പെടുത്തല്‍.

Tovino Thomas, NTR jr
അഭിനയത്തില്‍ നിന്നും പുറത്താകുമെന്ന പേടി; സംവിധാനം ചെയ്യാന്‍ പ്ലാനിട്ട മമ്മൂട്ടി; അഡ്വാന്‍സും വാങ്ങി!

ഡേറ്റ് ഇല്ലാത്തതിനാലാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തോട് നോ പറയേണ്ടി വന്നതെന്നാണ് ടൊവിനോ പറയുന്നത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ഒരു വര്‍ഷത്തോളം മാറ്റി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മലയാളത്തില്‍ ചെയ്യാനിരിക്കുന്ന സിനിമകളെ അത് ബാധിച്ചേക്കും. അതിനാലാണ് ടൊവിനോ നോ പറഞ്ഞത്.

2024 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ഡ്രാഗണ്‍. എന്നാല്‍ ഇപ്പോഴും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ജൂനിയര്‍ എന്‍ടിആറിന് പരുക്കേറ്റതും ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോകാന്‍ കാരണമായി. അതേസമയം പള്ളിച്ചട്ടമ്പി തിയേറ്ററുകളിലെത്തുകയാണ്. തെന്നിന്ത്യന്‍ താരം കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രം ഏപ്രില്‍ 9ന് തിയേറ്ററുകളിലെത്തും.

Summary

Tovino Thomas will not be part of NTR jr movie Dragon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tovino Thomas, Baradwaj Rangan
Basil Joseph, Tovino Thomas
Basil Joseph and Tovino Thomas
Tovino Thomas, Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com