ഷാരൂഖിനെയും പ്രഭാസിനെയും പിന്നാലാക്കി യഷ്; നെഗറ്റീവ് റിവ്യൂ ഏശിയില്ല; ടോക്‌സിക് ആദ്യദിനം നേടിയത് 150 കോടി; മലയാളത്തില്‍ പുതിയ ചരിത്രമെഴുതി ഗീതു

ഈ നേട്ടത്തോടെ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം 100 കോടി നേടുന്ന ആദ്യ മലയാള സംവിധായികയായും ഗീതു മോഹൻദാസ് മാറി
'Toxic' box office collection Day 1: Yash and Kiara Advani film crosses Rs 150 crore
ഗീതു മോഹൻദാസ്
Edited By:
Updated on
1 min read

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’. ആദ്യദിനം നേടിയത് 150 കോടി. ഈ വർഷം ഒരു ചിത്രം ഇന്ത്യയിൽ നേടുന്ന ഏറ്റവും മികച്ച ഓപ്പണിങ് കലക്‌ഷൻ ആണിത്. ചിത്രം ​ആദ്യദിനം 150 കോടി നേടിയെന്ന് സംവിധായിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

ഈ നേട്ടത്തോടെ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം 100 കോടി നേടുന്ന ആദ്യ മലയാള സംവിധായികയായും ഗീതു മോഹൻദാസ് മാറി. പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 120.75 കോടി രൂപ ഗ്രോസും വിദേശ വിപണികളിൽ നിന്ന് 20 കോടി രൂപ ഗ്രോസും ചിത്രം നേടി. ഇന്ത്യയിലുടനീളം 24,579 ഷോകളിൽ നിന്നായി ചിത്രം 101.10 കോടി രൂപയാണ് നേടിയത്.

ഇന്ത്യൻ ബോക്സ് ഓഫീസിലെ നെറ്റ് കളക്ഷനിൽ 101.10 കോടി സ്വന്തമാക്കിയ ടോക്സിക്, മുൻനിര ചിത്രങ്ങളായ കൽക്കി (95 കോടി), സലാർ (91 കോടി), ആദിപുരുഷ് (87 കോടി), ദേവര (83 കോടി), ജവാൻ (75 കോടി) എന്നിവയുടെ ആദ്യദിന നേട്ടങ്ങളെ പിന്തള്ളുകയും ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകയിലാണ് ചിത്രം ഏറ്റവും കലക്‌ഷന്‍ നേടിയത് (30.50 കോടി രൂപ). ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 18.50 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 6.75 കോടി, കേരളത്തില്‍ നിന്ന് 2.25 കോടി എന്നിങ്ങനെയാണ് കലക്‌ഷന്‍.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്നാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് നിർമിച്ചിരിക്കുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

Summary

'Toxic' box office collection Day 1: Yash and Kiara Advani film crosses Rs 150 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com