

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തൃഷയുടെ തിരുപ്പതി സന്ദര്‍ശനം. തൃഷയുടെ ജന്മദിനവും തമിഴ്‌നാട് വോട്ടെണ്ണലും ഒരേ ദിവസമാണ്. ഇതിനിടെയാണ് തൃഷ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് നടന്‍ വിജയ് നയിക്കുന്ന ടിവികെയുടെ പ്രകടനത്തിലേക്കാണ്. വിജയ് യുടെ പേരിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ ചര്‍ച്ചയായി മാറിയ പേരാണ് തൃഷയുടേത്.
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ തൃഷ ധരിച്ച ഷോളിന്റെ നിറവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ടിവികെ പാര്‍ട്ടിയുടെ കൊടിയുടെ നിറത്തോട് സാമ്യതയുള്ള ഷോള്‍ ധരിച്ചാണ് തൃഷ അമ്പലത്തിലെത്തിയത്. ഇതോടെ തൃഷയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. തന്റെ 43-ാം പിറന്നാളിന് അനുഗ്രഹം വാങ്ങാനാണോ അതോ ടിവികെയുടെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണോ തൃഷ ക്ഷേത്രത്തിലെത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
നേരത്തെ ഏപ്രില്‍ 23ന് വോട്ടെടുപ്പിന് ശേഷം തൃഷ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. വോട്ട് ചെയ്തതിന്റെ മഷിയടയാളമുള്ള വിരലിന്റെ ചിത്രം വിജയ് നായകനായ ഗില്ലി സിനിമയിലെ സിനിമയുടെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവെക്കുകയായിരുന്നു തൃഷ. നേരത്തെ വിജയ്-സംഗീത വിവാഹ മോചനത്തിന് കാരണം തൃഷയുമായുള്ള നടന്റെ ബന്ധമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ വോട്ടുകളെണ്ണുമ്പോള്‍ വന്‍ മുന്നേറ്റമാണ് വിജയ് നയിക്കുന്ന ടിവികെയുടേത്. രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പാര്‍ട്ടി ശക്തമായി മുന്നേറുകയാണ്. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates