'അന്ന് ആരോഗ്യം പോയി, ഇനിയും ട്രംപിനെ സഹിക്കാനാവില്ല': യുഎസ് വിടാന്‍ ഒരുങ്ങി ഹോളിവുഡ് താരങ്ങള്‍

കാനഡ വിസയ്ക്കായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
Hollywood Stars Consider Leaving US
സോഫി ടേണർ, ഷാരോണ്‍ സ്‌റ്റോണ്‍, ഷെര്‍ഇന്‍സ്റ്റഗ്രാം

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ യുഎസ് വിടാന്‍ ഒരുങ്ങി ഹോളിവുഡിലെ പ്രമുഖര്‍. തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെയാണ് പലരും രാജ്യം വിടുമെന്ന് വ്യക്തമാക്കിയത്. ഹോളിവുഡിലെ പ്രമുഖരില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനായിരുന്നു. ‍ ട്രംപ് വിജയിച്ചതില്‍ ഇവര്‍ കടുത്ത നിരാശയിലാണ്. തുടര്‍ന്നാണ് യുഎസ് വിടാന്‍ പലരും ആലോചിക്കുന്നത്. കാനഡ വിസയ്ക്കായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാജ്യം വിടാന്‍ ഒരുങ്ങുന്ന സെലിബ്രിറ്റികള്‍ ഇവരാണ്.

1. അമേരിക്ക ഫെരേര

America Ferrera
അമേരിക്ക ഫെരേരഇന്‍സ്റ്റഗ്രാം

കമല ഹാരിസിന്റെ പരാജയം നടി അമേരിക്ക ഫെരേരയെ തകര്‍ത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് യുഎസ് വിടാന്‍ 40 കാരിയായ താരം ഒരുങ്ങുന്നത്. കുടുംബത്തിനൊപ്പം യുകെയിലേക്ക് താമസം മാറാനാണ് താരം തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കളുടെ ഭാവിക്കു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ബാര്‍ബി താരം എത്തിയത്.

2. ഷാരോണ്‍ സ്‌റ്റോണ്‍

Sharon Stone
ഷാരോണ്‍ സ്‌റ്റോണ്‍ഇന്‍സ്റ്റഗ്രാം

ഹോളിവുഡിലെ മികച്ച നായികമാരില്‍ ഒരാളാണ് ഷാരോണ്‍ സ്‌റ്റോണ്‍. താരം ഇറ്റലിയിലേക്ക് താമസം മാറാനാണ് ഒരുങ്ങുന്നത്. വിദ്വേഷവും അടിച്ചമര്‍ത്തലും ഉപയോഗിച്ച് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒരാളെ ഞാന്‍ കാണുന്നത് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് എന്നാണ് താരം ട്രംപിനെക്കുറിച്ച് മുന്‍പ് പറഞ്ഞത്.

3. ഷെര്‍

cher
ഷെര്‍ഫെയ്സ്ബുക്ക്

അമേരിക്കന്‍ ഗായികയും നടിയുമാണ് ഷെര്‍. ട്രംപ് അധികാരത്തില്‍ വന്നാല്‍ രാജ്യം വിടുമെന്ന് 2023ല്‍ തന്നെ ഷെര്‍ വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ തനിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് ഗായിക പറഞ്ഞ്. കഴിഞ്ഞ വര്‍ഷം എനിക്ക് അള്‍സറാണ് വന്നത്. വീണ്ടും ട്രംപ് അധികാരത്തിലേറിയാല്‍ എന്താണ് വരാന്‍ പോകുന്നതെന്ന് അറിയില്ല. ഇത്തവണ വന്നാല്‍ ഞാന്‍ രാജ്യം വിടും.- ഷെര്‍ പറഞ്ഞു.

4. സോഫി ടേണർ

Sophie Turner
സോഫി ടേണർഫെയ്സ്ബുക്ക്

ഗെയിം ഓഫ് ത്രോണിലൂടെ ശ്രദ്ധേയയായ നടിയാണ് സോഫി ടേണർ. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സോഫി ഏറെ നാളായി അമേരിക്കയിലാണ് താമസിക്കുന്നത്. ട്രംപ് അധികാരത്തിലേക്ക് വന്നാല്‍ താന്‍ തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോകുമെന്ന് സോഫ് വ്യക്തമാക്കിയിരുന്നു.

5. റവണ്‍ സിമോണ്‍

Raven-Symone
റവണ്‍ സിമോണ്‍ഫെയ്സ്ബുക്ക്

അമേരിക്കന്‍ ഗായികയും നടിയുമായ റവണ്‍ സിമോണ്‍ ട്രംപിനോടുള്ള അതൃപ്തി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2016ല്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചപ്പോള്‍ തന്നെ യുഎസ് വിടുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. വീണ്ടും ട്രംപ് അധികാരത്തിലേറിയതോടെ താരം യുഎസ് വിടുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

6. മിന്നി ഡ്രൈവര്‍

Minnie Driver
മിന്നി ഡ്രൈവര്‍ഇന്‍സ്റ്റഗ്രാം

ട്രംപ് അധികാരത്തിലേറാനുള്ള സാധ്യത കണക്കിലെടുത്താണ് നടി മിന്നി ഡ്രൈവര്‍ യുഎസില്‍ നിന്ന് ബ്രിട്ടനിലേക്ക് താമസം മാറിയത്. മുപ്പത് വര്‍ഷത്തോളമായി ലോസ് ആഞ്ചലസിലായിരുന്നു താരം. തനിക്ക് റിപ്പബ്ലിക്കന്‍ സ്റ്റേറ്റില്‍ താമസിക്കാനാവില്ല എന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com