

സണ്ണി വെയ്നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി, എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിഡിയോയാണ് ഇപ്പോൾ ചർച്ച. ലുക്മാൻ അവറാനും സണ്ണിയും തമ്മിൽ അടിയുണ്ടാകുന്നതും കൂടെയുള്ളവർ ഇരുവരെയും പിടിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം. പൊരിഞ്ഞ തർക്കത്തിനിടെ ഇരുവരെയും മുറിയിലുള്ളവർ ഒരുവിധം പിടിച്ചുമാറ്റി. ഇന്നലെ അർദ്ധരാത്രി മുതൽ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
അണിയറ പ്രവർത്തകരിൽ ഒരാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നിമിഷനേരങ്ങൾ കൊണ്ട് വൈറലാകുകയായിരുന്നു. ഈ വിഡിയോ ഇപ്പോൾ പുറത്താകാൻ എന്താണ് കാരണമെന്നതും വ്യക്തമല്ല. സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർ പുറത്തിറക്കിയ വിഡിയോ ആണിതെന്നാണ് ഒരു വാദം. മറ്റുചിലരാകട്ടെ താരങ്ങളുടെ ഈഗോയാണ് പ്രശ്നമെന്നും ഇത് പ്രമോഷനാണെന്ന് വിശ്വസിക്കാൻ പറ്റില്ലെന്നാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
കണ്ടിട്ട് സ്ക്രിപ്റ്റഡ് പോലെയുണ്ട്, കാമറ ഉപയോഗിച്ചിരിക്കുന്നത് കണ്ടാലറിയാം പ്രൊമോഷൻ ആണെന്ന് എന്നൊക്കെയാണ് വിഡിയോ കണ്ടവരുടെ വിലയിരുത്തൽ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഒരാൾ ഇൻബോക്സിൽ വന്ന് സുഹൃത്തിന്റെ പടമാണെന്നും പ്രമോഷൻ ആണെന്നുമൊക്കെ പറഞ്ഞെന്നും കമന്റിലുണ്ട്. പ്രമോഷൻ വിഡിയോ ഇറക്കിയാൽ ഒറിജിനൽ അല്ല പ്രമോഷൻ ആണെന്ന് ഇൻബോക്സിൽ പറയുമോ എന്നാണ് ഇവരുടെ സംശയം. എന്തായാലും വിഡിയോ ഇതിനോടകം സംസാരവിഷയമായിക്കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
