'എസ്‍കെ 20'; ശിവകാർത്തികേയന്റെ നായികയായി യുക്രൈൻ താരം 

നടി മറിയ റ്യബോഷപ്‍ക ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം 'എസ്‍കെ 20'യിലെ നായികയായി യുക്രൈൻ താരം. നടി മറിയ റ്യബോഷപ്‍ക ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറിയയ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ട്വിറ്റ് കുറിച്ചിരുന്നു. 

കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ശിവകാർത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെർ രാഹുൽ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ചിത്രം നിർമിക്കുന്നത്.

‌സിനിമ തമിഴിലും തെലുങ്കിലുമായിയാണ് ഷൂട്ട് ചെയ്യുന്നത്. ശിവകാർത്തികേയന്റേതായി പുറത്തിറങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER