മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നത്
unni mukundan
ഉണ്ണി മുകുന്ദൻഫെയ്സ്ബുക്ക്
Updated on
1 min read

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മിഖായേൽ. വളരെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാനിയില്ല. എന്നാൽ ചിത്രത്തിൽ വില്ലനായെത്തിയ ഉണ്ണി മുകുന്ദന്റെ മാർക്കോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ഈ കഥാപാത്രത്തെ നായകനാക്കി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

unni mukundan
'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

മാർകോ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ മേയ് മൂന്നിന് നടക്കും. കെ ജി എഫ് താരം രവി ബസ്രൂരാണ് സംഗീതം നിർവഹിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്നു മാർക്കോ എന്ന കഥാപാത്രം. ജ​യ് ​ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

May theatre releases
Unni Mukundan, Vishnu Sasi Shankar
Unni Mukundan, Abhilash Pillai
Unni Mukundan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com