Unni Mukundan
Unni Mukundanഇൻസ്റ്റ​ഗ്രാം

'ഇത് വെറുമൊരു ബഹുമതി മാത്രമല്ല, ഓർമപ്പെടുത്തലാണ്'; രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ

ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു
Published on

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഹൃദ്യമായ കുറിപ്പിനൊപ്പം ചിത്രങ്ങളും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. മറക്കാനാകാത്ത നിമിഷത്തിന് ഉണ്ണി നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണിതെന്നും നടൻ പറഞ്ഞു.

"ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.

വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു".- ഉണ്ണി മുകുന്ദൻ കുറിച്ചു.

Unni Mukundan
കുട്ടികള്‍ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം പറയാനാകില്ല; അഡ്മിഷന്‍ നല്‍കാനാകില്ലെന്ന് അധ്യാപകന്‍; അമ്മയുടെ കണ്ണ് നിറഞ്ഞു!

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്‌ട്രപതിയുടെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു.

Unni Mukundan
ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്, ഇനി സിനിമയിൽ പാടില്ല!

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Summary

Cinema News: Unni Mukundan shares photos from President's At-Home Reception at Rashtrapati Bhavan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com