അസാമാന്യ വേഷപ്പകർച്ച; അമ്പരപ്പിച്ച് ഫഹദ് ഫാസിൽ; 'മാലിക്' ട്രെയിലർ

അസാമാന്യ വേഷപ്പകർച്ച; അമ്പരപ്പിച്ച് ഫഹദ് ഫാസിൽ; 'മാലിക്' ട്രെയിലർ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. 55കാരൻ സുലൈമാൻ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറിൽ. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകൾ ട്രെയിലറിൽ കാണാം. 

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിൽ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. തീരദേശ ജനതയുടെ നായകനാണ് സുലൈമാൻ മാലിക്. 20 വയസ് മുതൽ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.‌

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER