'ഭര്‍ത്താവല്ലാതെ എന്റെ കൂടെ വണ്ടിയിലിരിക്കുമോ വൃത്തികെട്ട ചെറുക്കാ'; യൂട്യൂബറോട് ഉര്‍വശി, വിഡിയോ

. ഇവന് ഒരു അടിയുടെ കുറവുണ്ടെന്നും ഉര്‍വശി
Urvashi with Husband
Urvashi with Husbandവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരവും വാങ്ങി വരുന്ന ഉര്‍വശിയോടുള്ള യൂട്യൂബറുടെ ചോദ്യവും മറുപടിയും വൈറലാകുന്നു. അവാര്‍ഡ്ദാന ചടങ്ങിന് ശേഷം ഭര്‍ത്താവിനൊപ്പം തിരികെ പോകാനിറങ്ങിയപ്പോഴാണ് ഉര്‍വശിയോട് ചോദ്യങ്ങളുമായി യൂട്യൂബര്‍മാരെത്തിയത്. താരം അപ്പോഴേക്കും കാറില്‍ കയറിയിരുന്നു.

Urvashi with Husband
'ഈ സേവനത്തിന്‍റെ പേരാണ് പുണ്യം, കണ്ട് പഠിക്കണം'; മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

കൂടെ ഉള്ളത് ഭര്‍ത്താവ് ആണോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. 'ഭര്‍ത്താവ് അല്ലാതെ എന്റെ കൂടെ വണ്ടിയില്‍ കയറി ഇരിക്കുമോ വൃത്തികെട്ട ചെറുക്കാ' എന്നായിരുന്നു സ്വതസിദ്ധമായ ശൈലിയില്‍ ഉര്‍വശിയുടെ മറുപടി. ഇവന് ഒരു അടിയുടെ കുറവുണ്ടെന്നും ഉര്‍വശി ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ഈ വിഡിയോ വൈറലായി മാറുകയാണ്.

Urvashi with Husband
'ദേവരാജൻ മാഷ് കണ്ടാൽ എന്തുപറയും, സം​ഗീതത്തിന് തന്നെ അപമാനം'; കെപിഎസി ലളിതയുടെ ഓർമയിൽ രവി മേനോൻ

അനാവശ്യ ചോദ്യം ചോദിച്ച് വ്യൂസ് കൂട്ടാനുള്ള ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. അതേസമയം, ഉര്‍വശിയുടെ മറ്റൊരു മറുപടിയും വൈറലാകുന്നുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയ്ക്ക് സമ്മാനിച്ചത് നടി ഗൗരി നന്ദയായിരുന്നു. ഉര്‍വശിയിക്ക് അവാര്‍ഡ് നല്‍കാന്‍ ഗൗരിയ്ക്ക് യോഗ്യതയില്ലെന്ന പരാമര്‍ശത്തിന് ഉര്‍വശി നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

''അങ്ങനെയല്ലല്ലോ കാര്യം. അവര്‍ തരുന്നത് സന്തോഷത്തോടെയല്ലേ. കിട്ടുന്ന പുരസ്‌കാരത്തിന് ഒരു മൂല്യമുണ്ട്. തരുന്നവര്‍ എത്ര ഹൃദയപൂര്‍വ്വമായിട്ടാണ് തരുന്നത് എന്നയിടത്താണ് കാര്യം. രണ്ടും തുല്യമാണ്. കാമറയ്ക്ക് മുന്നില്‍ വന്നാല്‍ ഏത് ആര്‍ട്ടിസ്റ്റാണ് വലുതും ചെറുതും. എല്ലാവരും നന്നായി പെര്‍ഫോം ചെയ്താല്‍ ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും നല്ല ആര്‍ട്ടിസ്റ്റു തന്നെയല്ലേ'' എന്നായിരുന്നു ഉര്‍വശിയുടെ മറുപടി.

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശിയെ തേടി പുരസ്‌കാരമെത്തിയത്. ഗൗരി നന്ദയും ഇന്ദ്രജിത്തും ചേര്‍ന്നാണ് ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കിയത്. എല്‍ ജഗദമ്മ എഴാം ക്ലാസ് ബി ആണ് ഉര്‍വശിയുടെ പുതിയ സിനിമ. ഉര്‍വശിയുടെ ഭര്‍ത്താവായ ശിവപ്രസാദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Summary

Urvashi gives a befitting reply to papparazis who asked her about her husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com