'സോറി ക്രിസ്‌റ്റോ, ഈ അവാര്‍ഡ് നിങ്ങള്‍ക്കുള്ളതാണ്': ഉര്‍വശി

ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിയാണ് സിനിമയില്‍ അഭിനയിച്ചതെന്നും താരം
urvashi
ഉര്‍വശിഇൻസ്റ്റ​ഗ്രാം
Updated on
1 min read

ള്ളൊഴുക്ക് സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ഉര്‍വശി. ആറാം വട്ടമാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം താരത്തെ തേടിയെത്തുന്നത്. തന്റെ പുരസ്‌കാരം സംവിധായകന്‍ ക്രിസ്റ്റോ ടോമിക്ക് സമര്‍പ്പിക്കുന്നതായി ഉര്‍വശി പറഞ്ഞു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിയാണ് സിനിമയില്‍ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

urvashi
'എആര്‍ റഹ്മാന് പുരസ്‌കാരം ലഭിക്കാത്തതില്‍ നിരാശ: ഏറ്റവും സന്തോഷം ഗോകുലിന് കിട്ടിയതില്‍': ബ്ലെസി

'അഭിനയിക്കുമ്പോള്‍അവാര്‍ഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടര്‍ ഓകെ പറയുന്നതാണ് ആദ്യത്തെ അവാര്‍ഡ്. ടം റിലീസ് ചെയ്തു ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാര്‍ഡായിട്ടാണ് ഹൃദയപൂര്‍വം ഞാന്‍ സ്വീകരിക്കുന്നത്. തീര്‍ച്ചയായും സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ് അവാര്‍ഡ് എനിക്ക്.'

'പാര്‍വതി ഓപ്പോസിറ്റ് ഉണ്ടായതുകൊണ്ടാണ് ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കാനായത്. ആ കുട്ടിയും അവാര്‍ഡിന് അര്‍ഹയാണ്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം ഷൂട്ടിങ് തീരുന്നതുവരെ അരയ്‌ക്കൊപ്പം വെള്ളത്തിലാണ് നില്‍ക്കുന്നത്. എന്റെ കാലൊക്കെ കറുത്തുപോയി. കരയത്തില്ലെന്ന്ഞാനാണ് സംവിധായകനോട് പറഞ്ഞത്. എനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് കാത്തിരുന്നു.'

urvashi
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത 5 ദിവസം മഴ കനക്കും; 8 ജില്ലകളില്‍ ജാഗ്രത

'44 ദിവസം പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. ചേച്ചിയ്ക്ക് ഇഷ്ടമുള്ളതുപോലെ പെര്‍ഫോം ചെയ്‌തോളാന്‍ എന്നോട് പറഞ്ഞു. കരയാതെ കരയുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് ഞാന്‍ ചിന്തിച്ചില്ല. രണ്ടാമത്തെ ദിവസമായപ്പോളൊക്കെ കരയാതെ പിടിച്ചുവെച്ച് കഴുത്തിലെ ഞരമ്പൊക്കെ വേദനിക്കാന്‍ തുടങ്ങി. 40 ദിവസമായപ്പോഴെക്കും ഞാന്‍ ശാരീരികമായി ക്ഷീണിച്ചു. എനിക്കു വേണ്ടി കാത്തിരുന്ന്, ഓരോ വര്‍ഷവും എന്നെ ക്രിസ്‌റ്റോ വിളിക്കും സിനിമ ചെയ്യാന്‍. ഞാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ് ഒരുപാട് ചൂടായിട്ടുണ്ട്. സോറി ക്രിസ്‌റ്റോ. ഈ പുരസ്‌കാരം ഞാന്‍ ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ്.'- ഉര്‍വശി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Rajasenan
Urvashi, Kumari Muthu
Urvashi, Jayaram
Urvashi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com