Urvashi And Manju Warrier
Urvashi And Manju Warrierവീഡിയോ സ്ക്രീന്‍ഷോട്ട്

മകള്‍ക്ക് ചാന്‍സ് ചോദിച്ച് വന്ന മഞ്ജുവിന്‍റെ അച്ഛന്‍; താരത്തെ ഞെട്ടിച്ച് ഉര്‍വശി; ഇതുവരെ എവിടേയും പറയാത്ത കഥ

കണ്ണൊക്കെ നന്നായി വരച്ചെഴുതിയ കുട്ടിയുടെ പടം, കൊച്ചു മഞ്ജു!
Published on

മലയാളത്തിന്റെ സൂപ്പര്‍ നായികമാരാണ് ഉര്‍വശിയും മഞ്ജു വാര്യരും (Manju Warrier). ഇന്നും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രതിഭകള്‍. ഇപ്പോഴിതാ മഞ്ജു വാര്യരുടെ അച്ഛന്‍ തന്നെ കാണാന്‍ വന്ന ഓര്‍മ്മ പങ്കിടുകയാണ് ഉര്‍വശി. 'തേരി മേരി' എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ഉര്‍വശി അനുഭവം പങ്കിട്ടത്. 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഇതാദ്യമായാണ് ആ സംഭവത്തെക്കുറിച്ച് താന്‍ പറയുന്നതെന്നും ഉര്‍വശി പറയുന്നുണ്ട്.

''എന്റെ ഓര്‍മ്മയിലൊരു സംഭവമുണ്ട്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ ഒരു വീട്ടില്‍ നടക്കുകയാണ്. ഞാന്‍ പുറത്തേക്ക് വരുമ്പോഴൊക്കെ ഒരാള്‍ കൈ കാണിക്കും. മൂന്നാല് പ്രാവശ്യം കാണിച്ചു. കയ്യില്‍ ഒരു ആല്‍ബമൊക്കെയുണ്ട്. ഷൂട്ട് നടക്കുന്ന ആ വീട്ടിലെ അമ്മ എന്നോട് ഇദ്ദേഹത്തിന്റെ മകള്‍ നല്ല ആര്‍ട്ടിസ്റ്റാണ്, നന്നായി ഡാന്‍സ് ചെയ്യും എന്നു പറഞ്ഞു. നോക്കിയപ്പോള്‍ കണ്ണൊക്കെ നന്നായി വരച്ചെഴുതിയ കുട്ടിയുടെ പടം, കൊച്ചു മഞ്ജു! ഞാനിത് ആദ്യമായിട്ടാണ് പറയുന്നത്, മഞ്ജുവിനെ ഒരുപാട് സ്ഥലത്തു വച്ച് കണ്ടിട്ടുണ്ടെങ്കിലും'' ഉര്‍വശി പറയുന്നു.

''ഞാന്‍ ഫോട്ടോകളൊക്കെ നോക്കി. ഇതിന് മുമ്പ് അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല, ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ഷുട്ടിംഗുമായി ബന്ധപ്പെട്ട ആരോ ആണ് അദ്ദേഹത്തെ അവിടെ കൊണ്ടു വന്നത്. എല്ലാത്തിനും നല്ല കഴിവാണ്, ഉര്‍വ്വശിയൊന്ന് അവരോട് പറയണമെന്ന് പറഞ്ഞു. പറയാമെന്ന് ഞാനും. പിന്നെ കുറച്ച് കഴിഞ്ഞ് അദ്ദേഹത്തെ ഐവി ശശിയെ പരിചയപ്പെടുത്താന്‍ നോക്കുമ്പോഴേക്കും അദ്ദേഹം പോയിരുന്നു. അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ മഞ്ജുവിനോട് പറഞ്ഞിട്ടില്ല.'' എന്നും ഉര്‍വശി പറയുന്നു.

തനിക്ക് ഉര്‍വശിയോടുള്ള ആരാധനയും ബഹുമാനവും മഞ്ജു വാര്യരും മറച്ചു വെക്കുന്നില്ല. താന്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള നടിയാണ് ഉര്‍വശിയെന്നാണ് മഞ്ജു പറയുന്നത്. ''ഞാന്‍ കുട്ടിക്കാലം മുതല്‍ കണ്ട് അന്തം വിട്ട്, അത്ഭുതപ്പെട്ട്, ആരാധിച്ച്, ബഹുമാനിച്ച് വന്ന വലിയ മഹാനടിയാണ്. ഇപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കലാകാരിയാണ്. ഉര്‍വ്വശി ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോഴൊക്കെ എനിക്കൊരു അമ്പരപ്പാണ്. ഞാനിങ്ങനെ നോക്കിയിരിക്കും. ഉര്‍വശി ചേച്ചിയുടെ കൂടെ സദസിലെങ്കിലും ഇരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്'' എന്നാണ് മഞ്ജു പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com