ടിവി കണ്ടുകൊണ്ട് കുഞ്ഞിന് പിരിഞ്ഞ പാല്‍ കൊടുത്തു, ജോലിക്കാരിയെ പറഞ്ഞു വിട്ടു; ആ കാലത്ത് ഞാന്‍ ഡിപ്രഷനില്‍; ഉര്‍വശി പറയുന്നു

തൈര് പോലുള്ള പാല് കൊച്ച് തുപ്പുണ്ട്.
Urvashi
Urvashiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള സമയത്തെക്കുറിച്ച് ഉര്‍വശി. ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള കാലം ഡിപ്രഷനിലായിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. കുഞ്ഞിനെ വീട്ടിലെ ജോലിക്കാരെ ഏല്‍പ്പിച്ച് ഷൂട്ടിന് പോയപ്പോഴുണ്ടായ ദുരനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.

Urvashi
എനിക്ക് ദോശ വാങ്ങാനെന്ന പേരില്‍ പോയ രതീഷേട്ടന്‍ മുങ്ങി; അങ്ങനെ ആ പടവും നിന്നുപോയി: ഉര്‍വശി

''ഡിപ്രഷനിലായിരുന്നു. എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ലായിരുന്നു. കുഞ്ഞിനെ വീട്ടില്‍ ജോലിക്കാരുടെ അടുത്ത് ആക്കിയിട്ടാണ് വരുന്നത്. അവര്‍ കുഞ്ഞിന് പാല് ഫ്രഷ് ആയിട്ടാണോ കൊടുക്കുന്നതെന്നൊക്കെയാണ് ചിന്ത. ഒരു ദിവസം ഷൂട്ടില്‍ നിന്നും അന്തം വിട്ട് ഞാന്‍ ഓടി വന്നു. പ്രസവത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു. ഓടി വന്നപ്പോള്‍ കാണുന്നത് ഞാന്‍ വിചാരിച്ചത് പോലെ നടക്കുന്നതാണ്.'' ഉര്‍വശി പറയുന്നു.

Urvashi
'ഇത് ജിം കാരിയല്ല, നടന്റെ ക്ലോണ്‍; ഇല്ലുമിനാറ്റിയെ പരിഹസിച്ചതിനുള്ള ശിക്ഷ'; ഞെട്ടിക്കുന്ന രൂപമാറ്റവും ഗൂഢാലോചന സിദ്ധാന്തങ്ങളും

''കുഞ്ഞിനെ സോഫയില്‍ കിടത്തി പാലു കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്. ആറ് മണിയ്ക്ക് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ല. അന്ന് പക്ഷെ അഞ്ച് മണിക്കേ ഞാന്‍ വന്നു. നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് എങ്ങാണ്ട് കലക്കി വച്ചിരിക്കുന്നതാണ്. തൈര് പോലുള്ള പാല് കൊച്ച് തുപ്പുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ തന്നെ ഇറങ്ങിക്കോളാന്‍ പറഞ്ഞു. പിറ്റേന്ന് മുതല്‍ എനിക്ക് അങ്കലാപ്പാണ്.'' എന്നും ഉര്‍വശി പറയുന്നു.

''അതിനാല്‍ കഴിയുന്നതും കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. അപ്പച്ചിയാണ് കുഞ്ഞിനെ നോക്കിയത്. ഇടയ്ക്ക് അപ്പച്ചി നാട്ടില്‍ പോയി വരുന്ന ഗ്യാപ്പിലാണ് ഇതൊക്കെ നടക്കുന്നത്. അതൊക്കെ വലിയ ഡിപ്രഷനും പ്രശ്‌നവുമാണ്. സ്‌കൂളില്‍ പോകുന്നത് വരെ മകനെ ഞാന്‍ കൊണ്ടു നടന്നാണ് നോക്കിയത്'' എന്നും താരം പറയുന്നു.

Summary

Urvashi says she was in depression after her first delivery. once her house help fed bad milk to the child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com